14 November Wednesday

പിഎസ്‌സി: ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്‌തികയിലേക്കുള്ള പരീക്ഷാകേന്ദ്രത്തില്‍ മാറ്റം

വെബ് ഡെസ്‌ക്‌Updated: Thursday Apr 5, 2018

തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 582/2017, 583/2017, 584/2017, 585/2017 & 640/2017 പ്രകാരം കൊല്ലം ജില്ലയില്‍ വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയ്ക്ക് 2018 ഏപ്രില്‍ 7 ന് ഉച്ചയ്ക്ക് 01.30 മുതല്‍ 03.15 വരെ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്ന ഒഎംആര്‍ പരീക്ഷയ്ക്ക് തെരഞ്ഞെടുത്തിരുന്ന എസ്എംഎച്ച്എസ്എസ്‌കൊട്ടറ, മീയന്നൂര്‍, കൊല്ലം (സെന്റര്‍ നമ്പര്‍ 1676) സ്‌ക്കുളില്‍ ഉള്‍പ്പെടുത്തിയിരുന്ന ഉദ്യോഗാര്‍ത്ഥികളെ (രജിസ്റ്റര്‍ നമ്പര്‍.260808 മുതല്‍ 261107 വരെ) ചില സാങ്കേതിക കാരണങ്ങളാല്‍ മൗണ്ട് കാര്‍മല്‍ ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ് മതിലകം, ഈസ്റ്റ് കല്ലട, കൊല്ലം എന്ന പരീക്ഷാകേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുന്നു.


ഒഎംആര്‍ പരീക്ഷ
കാറ്റഗറി നമ്പര്‍ 086/2017 പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ മെയിന്റനന്‍സ് ആന്റ് റിപ്പയര്‍സ് ഓഫ് ആട്ടോമോബൈല്‍സ്  തസ്തികയ്ക്ക് 2018 ഏപ്രില്‍ 12 ന് രാവിലെ 10.30 മുതല്‍ 12.15 വരെ നടക്കുന്ന ഒഎംആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഓണ്‍ലൈന്‍ പരീക്ഷ

കാറ്റഗറി നമ്പര്‍ 251/2014 പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഭിന്നശേഷി വിഭാഗക്കാരില്‍ നിന്നുള്ള പ്രത്യേക തിരഞ്ഞെടുപ്പ്) തസ്തികയ്ക്ക്് 2018 ഏപ്രില്‍ 20 ന് രാവിലെ 10 മണി മുതല്‍ 12.15 വരെ എറണാകുളത്തെ പരീക്ഷാ കേന്ദ്രത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഇന്റര്‍വ്യൂ

കാറ്റഗറി നമ്പര്‍ 165/2017 പ്രകാരം സോയില്‍ സര്‍വ്വേ ആന്റ് സോയില്‍ കണ്‍സര്‍വേഷന്‍  വകുപ്പില്‍ സോയില്‍ സര്‍വ്വേ ഓഫീസര്‍/ റിസര്‍ച്ച് അസിസ്റ്റന്റ്/ ടെക്‌നിക്കല്‍ അസിസ്റ്റന്റ്/ കാര്‍ട്ടോഗ്രാഫര്‍ (എന്‍സിഎഎസ്ടി) തസ്തികയ്ക്ക്  2018 ഏപ്രില്‍ 13 നും കാറ്റഗറി നമ്പര്‍ 532/2012 പ്രകാരം വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഡിടിപി ഓപ്പറേറ്റര്‍) തസ്തികയ്ക്ക്  2018 ഏപ്രില്‍ 25, 26 & 27 തീയതികളിലും പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച്  ഇന്റര്‍വ്യൂ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.

ഒറ്റത്തവണ വെരിഫിക്കേഷന്‍
കാറ്റഗറി നമ്പര്‍ 002/2014 പ്രകാരം മ്യൂസിയം, മൃഗശാല വകുപ്പിലെ ക്യൂറേറ്റര്‍ ഗ്രേഡ് രണ്ട് (ഗാര്‍ഡന്‍)  തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ഏപ്രില്‍ 10 ന് രാവിലെ 10.15 മണി മുതല്‍ പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ചും, കാറ്റഗറി നമ്പര്‍ 454/2016 പ്രകാരം കൊല്ലം ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 ഏപ്രില്‍ 5 മുതല്‍ 16 വരെ പിഎസ്‌സി കൊല്ലം ജില്ലാ ഓഫീസില്‍ വച്ചും ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.






 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top