18 November Sunday

ബിഎസ്എന്‍എലില്‍ ജൂനിയര്‍ എന്‍ജിനിയര്‍: 2700 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2016

ബിഎസ്എന്‍എല്ലില്‍ ജൂനിയര്‍ എന്‍ജിനിയര്‍ തസ്തികയില്‍ 2700 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ 100 ഒഴിവ്. ടെലികമ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, റേഡിയോ, കംപ്യൂട്ടര്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഐടി എന്‍ജിനിയറിങ് ബ്രാഞ്ചുകളില്‍ ഏതെങ്കിലും ഒന്നില്‍ ബിടെക്/ബിഇ/ത്രിവത്സര എന്‍ജിനിയറിങ് ഡിപ്ളോമ അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എംഎസ്സി ഇലക്ട്രോണിക്സ്/ബിഎസ്സി ഇലക്ട്രോണിക്സ്/ബിഎസ്സി കംപ്യൂട്ടര്‍. 2016 ആഗസ്ത് 10ന് 18–30 വയസ്. എസ്സി/എസ്ടിക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗര്‍ക്ക് പത്തുംവര്‍ഷം ഉയര്‍ന്നപ്രായത്തില്‍ ഇളവ്. അപേക്ഷാഫീസ് 1000 രൂപ. എസ്സി/എസ്ടിക്ക് 500 രൂപ.
www.externalexam.bsnl.co.in  വെബ്സൈറ്റില്‍ വിജ്ഞാപനം വന്നശേഷം മാത്രം  ഓണ്‍ലൈനായി അപേക്ഷിക്കുക.

പ്രധാന വാർത്തകൾ
Top