Top
22
Monday, January 2018
About UsE-Paper

കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷ

Thursday May 25, 2017
വെബ് ഡെസ്‌ക്‌

കേന്ദ്ര സര്‍വീസില്‍ ഗ്രൂപ്പ് എ, ബി, സി വിഭാഗങ്ങളില്‍ വിവിധ തസ്തികകളിലെ നിയമനത്തിനുള്ള കമ്പൈന്‍ഡ് ഗ്രാജ്വേറ്റ്ലെവല്‍ പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍, അസിസ്റ്റന്റ് അക്കൌണ്ട്സ് ഓഫീസര്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, ഇന്‍കംടാക്സ് ഇന്‍സ്പെക്ടര്‍, സെന്‍ട്രല്‍ എക്സൈസ് ഇന്‍സ്പെക്ടര്‍, അസി. എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍, ഇന്‍സ്പെക്ടര്‍, ഡിവിഷണല്‍ അക്കൌണ്ടന്റ്, സബ് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തസ്തികകളിലാണ് ഒഴിവ്.

അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍, അസിസ്റ്റന്റ് അക്കൌണ്ട്സ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം വേണം.
ചാര്‍ട്ടേഡ് അക്കൌണ്ടന്റ്/കോസ്റ്റ് ആന്‍ഡ് മാനേജ്മെന്റ് അക്കൌണ്ടന്റ്/കമ്പനി സെക്രട്ടറി/എംകോം/എംബിഎ ഫിനാന്‍സ്/മാസ്റ്റേഴ്സ് ഇന്‍ ബിസിനസ് സ്റ്റഡീസ്/ബിസിനസ് എക്കണോമിക്സ് എന്നിവ അഭിലഷണീയ യോഗ്യതകള്‍.

ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പ്ളസ്ടുവിന് മാത്തമാറ്റിക്സിന് 60 ശതമാനം മാര്‍ക്കും വേണം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബിരുദതലത്തില്‍ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് മറ്റെല്ലാ തസ്തികകളിലേക്കും അപേക്ഷിക്കാം. അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.  2017 ആഗസ്തിനുള്ളില്‍ യോഗ്യത നേടണം.

ഇന്‍സ്പെക്ടര്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് വിജ്ഞാപനത്തില്‍ പറയുന്ന ശാരീരികയോഗ്യതകളും വേണം.
www.ssconline.nic.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ജൂണ്‍ 16 വരെ അപേക്ഷിക്കാം.