14 November Wednesday

ആസ്ട്രോഫിസിക്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 10 ഒഴിവുകളില്‍ നിയമനം

വെബ് ഡെസ്‌ക്‌Updated: Monday Jul 17, 2017

www.iiap.res.in/job.htmബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സില്‍ പത്ത് ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രോജക്ട് എന്‍ജിനിയര്‍, പ്രോജക്ട് ടെക്നിക്കല്‍ അസിസ്റ്റന്റ്, സയന്റിഫിക് അസോസിയേറ്റ്, എന്‍ജിനിയര്‍ ട്രെയിനി, റിസര്‍ച്ച് ട്രെയിനി എന്നിങ്ങനെയാണ് ഒഴിവുകള്‍.

* പ്രോജക്ട് എന്‍ജിനിയര്‍-I (മെക്കാനിക്കല്‍): ഒഴിവ്- 2. യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിഇ/ബിടെക് അല്ലെങ്കില്‍ തത്തുല്യം. ശമ്പളം: 50,000 രൂപ.

* പ്രോജക്ട് എന്‍ജിനിയര്‍-I (സോഫ്റ്റ്വെയര്‍)- 1. കംപ്യൂട്ടര്‍ സയന്‍സില്‍ ബിഇ/ബിടെക് അല്ലെങ്കില്‍ തത്തുല്യം. ശമ്പളം: 50,000 രൂപ.
* പ്രോജക്ട് ടെക്നിക്കല്‍ അസിസ്റ്റന്റ്-I I (മെക്കാനിക്കല്‍)- 1. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ളോമ അല്ലെങ്കില്‍ തത്തുല്യം. ശമ്പളം: 40,000 രൂപ.

* പ്രോജക്ട് സയന്റിഫിക് അസോസിയേറ്റ്-ക രണ്ടൊഴിവ്. എംഎസ്സി (ഫിസിക്സ്/ഒപ്റ്റിക്സ്/അപ്ളൈഡ് ഒപ്റ്റിക്സ്) അല്ലെങ്കില്‍ ഇന്‍സ്ട്രുമെന്റേഷന്‍/ഒപ്റ്റിക്സില്‍ ബിഇ/ബിടെക്. ശമ്പളം: 40,000 രൂപ.

* എന്‍ജിനിയര്‍ ട്രെയിനി- 1. ബിഇ/ബിടെക് (കംപ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഒപ്റ്റിക്കല്‍ എന്‍ജിനിയറിങ്/ഇന്‍സ്ട്രുമെന്റേഷന്‍). ശമ്പളം: 20,000 രൂപ.
* റിസര്‍ച്ച് ട്രെയിനി-ക-1. എംഎസ്സി (അപ്ളൈഡ് ഒപ്റ്റിക്സ്/ഫോട്ടോണിക്സ്/ഫിസിക്സ്/ഇന്‍സ്ട്രുമെന്റേഷന്‍). ശമ്പളം: 20,000 രൂപ.
അപേക്ഷ അയക്കാനും വിശദവിവരങ്ങള്‍ക്കും  www.iiap.res.in/job.htm  അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി: ജൂലൈ 19.

 

പ്രധാന വാർത്തകൾ
Top