21 October Sunday
33 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം

പൊലീസ് കോണ്‍സ്റ്റബിള്‍, ന്യൂട്രിഷ്യന്‍ ഓഫീസര്‍, നേവല്‍ ആര്‍ക്കിടെക്ട്

വെബ് ഡെസ്‌ക്‌Updated: Thursday Mar 17, 2016

പിഎസ്‌സി 33 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. അസാധാരണ ഗസറ്റ് വിജ്ഞാപനതീയതി 2016 മാര്‍ച്ച്10. www.keralapsc.gov.in വെബ്സൈറ്റിലൂടെ ഏപ്രില്‍ 13വരെ അപേക്ഷിക്കാം.

ജനറല്‍ റിക്രൂട്ട്മെന്റ്: സംസ്ഥാനതലം: പൊലീസ് കാണ്‍സ്റ്റബിള്‍ , ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ റഗുലര്‍ വിങ്, കാറ്റഗറി 18/2016: 131 ഒഴിവ്. എസ്എസ്എല്‍സി പാസായിരിക്കണം. നിശ്ചിത യോഗ്യതയുള്ള എസ്സി/എസ്ടി ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ എസ്എസ്എല്‍സി തോറ്റ ഉദ്യോഗാര്‍ഥികളെയും എസ്സി/എസ്ടിക്ക് സംവരണം ചെയ്ത തസ്തികയിലേക്ക് പരിഗണിക്കും. പ്രായം 18–26. ഉയരം 167 സെ.മീ. നെഞ്ചളവ് 81സെ.മീ–വികസിക്കുമ്പോള്‍ 86 സെ.മി.
ദൂരകാഴ്ച 6/6, സമീപകാഴ്ച 0.5. ഇരുകണ്ണുകള്‍ക്കും.

കാറ്റഗറി 19/2016ല്‍ നിശ്ചിത യോഗ്യതയുള്ള എസ്സി/എസ്ടി ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ എസ്എസ്എല്‍സി തോറ്റ ഉദ്യോഗാര്‍ഥികളെയും എസ്സി/എസ്ടിക്ക് സംവരണം ചെയ്ത തസ്തികയിലേക്ക് പരിഗണിക്കും.

കാലവസ്ഥാ വ്യതിയാന വകുപ്പില്‍ എന്‍വയണ്‍മെന്റല്‍ സയന്റിസ്റ്റ്, തുറമുഖവകുപ്പില്‍ നേവല്‍ ആര്‍ക്കിടെക്ട്, മില്‍മയില്‍ അനിമല്‍ ന്യൂട്രീഷ്യന്‍ ഓഫീസര്‍, ഐഎസ്എമ്മില്‍ മെഡിക്കല്‍ ഓഫീസര്‍’ സിദ്ധ, വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍, സര്‍ഫസ് ഓര്‍ണമെന്റേഷന്‍ ടെക്നിക്ക്,  ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ സര്‍വേയര്‍, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഇലക്ട്രോപ്ളേറ്റര്‍, ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പില്‍ ലാബ് അറ്റന്‍ഡര്‍, ഹാന്റക്സില്‍ വീവീങ് മാസ്റ്റര്‍ എന്നീ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു.

പ്രധാന വാർത്തകൾ
Top