Top
19
Monday, February 2018
About UsE-Paper

തമിഴ്നാട് മര്‍ക്കന്റൈല്‍ ബാങ്ക്

Monday Jan 15, 2018
വെബ് ഡെസ്‌ക്‌

തമിഴ്നാട് മര്‍ക്കന്റൈല്‍ ബാങ്കില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഇന്‍സ്പക്ഷന്‍), അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ആള്‍ട്ടര്‍നേറ്റീവ് ഡെലിവറി ചാനല്‍)  തസ്തികയില്‍ ഒഴിവുണ്ട്. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഇന്‍സ്പക്ഷന്‍) യോഗ്യത പബ്ളിക്/പ്രൈവറ്റ് / ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകളില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍/ അസിസ്റ്റന്റ് ജനറല്‍ മാനേജരായിട്ടുള്ള പരിചയം. പ്രായം 50ന് മുകളില്‍. കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വര്‍ഷത്തേക്കാണ് നിയമനം. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ആള്‍ട്ടര്‍നേറ്റീവ് ഡെലിവറി ചാനല്‍) യോഗ്യത ഐടി/കംപ്യൂട്ടര്‍ സയന്‍സ്/ ബിസിനസ് മാനേജ്മെന്റ്/ കൊമേഴ്സ് ബിരുദം, പബ്ളിക്/പ്രൈവറ്റ് / ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകളില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍/ചീഫ് മാനേജര്‍ തസ്തികയില്‍ ജോലിചെയ്യണം. പ്രായം 40നുമുകളില്‍. അപേക്ഷ ലഭിക്കേണ്ട  അവസാന തിയതി ജനുവരി 20. വിശദവിവരത്തിന് -www.tmb.in-www.tmb.in