24 September Monday

കൊച്ചി മെട്രോയില്‍ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Nov 13, 2017

www.kochimetro.orgകൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ ഡയറക്ടര്‍(ഫിനാന്‍സ്), അസി. മാനേജര്‍(അഡ്മിന്‍),  അസിസ്റ്റന്റ് മാനേജര്‍ (ലീഗല്‍) തസ്തികകളില്‍ ഓരോ ഒഴിവുണ്ട്. ഡയറക്ടര്‍ ഫിനാന്‍സ് യോഗ്യത ബിരുദവും എംബിഎ(ഫിനാന്‍സും), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ടന്റ്സ് ഓഫ് ഇന്ത്യ/ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ്സ് ആന്‍ഡ് വര്‍ക്ക്സ് അക്കൌണ്ട്സ് ഓഫ് ഇന്ത്യ എന്നിവയിലെ അംഗത്വം. പ്രായം 45-57. അസിസ്റ്റന്റ് മാനേജര്‍ അഡ്മിന് കൊമേഴ്സ്/ ഇക്കണോമിക്സ് ബിരുദാനന്തരബിരുദം. പ്രായം: 35. ലീഗല്‍ തസ്തികയില്‍ ഒന്നാം ക്ളാസോടെയുള്ള നിയമബിരുദം. പ്രായം 36. നിയമാനുസൃതവയസ്സിളവ് ലഭിക്കും. വിശദവിവരം www.kochimetro.org/careers ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി നവംബര്‍ 29.

പ്രധാന വാർത്തകൾ
Top