24 September Monday

മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ പ്രൊഫസര്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 13, 2017

തലശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ പ്രൊഫസര്‍, അസോസിയറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ (സര്‍ജിക്കല്‍ ഓങ്കോളജി) തസ്തികകളില്‍ ഒഴിവുണ്ട്. യോഗ്യത എംസിഎച്ച്(സര്‍ജിക്കല്‍ഓങ്കോളജി)/എംഎസ്(സര്‍ജറി)/ എംഎസ്(ഇഎന്‍ടി) അല്ലെങ്കില്‍ എംഎസ്(ഒര്‍ത്തോപീഡിക്സ്) അല്ലെങ്കില്‍ എംഡി(-(Obstr and Gynaec)), സര്‍ജിക്കല്‍ ഓങ്കോളജിയില്‍ രണ്ട് വര്‍ഷത്തെ പ്രത്യേക പരിശീലനം. പ്രൊഫസര്‍ പ്രായം 50 ല്‍ താഴെ, അസോസിയറ്റ് പ്രൊഫസര്‍ക്ക് പ്രായം 45ല്‍ താഴെ, അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് പ്രായം 40ല്‍ താഴെ. ഓരോ തസ്തികക്കും നിശ്ചിത പരിചയം വേണം. അപേക്ഷാ ഫോറവും വിശദവിവരവും www.mcc.kerala.gov.in www.mcc.kerala.gov.inല്‍നിന്ന് ലഭിക്കും. അപേക്ഷാ ഫോറം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം The Director, Malabar Cancer Centre, Moozhikkara PO, Thalasseri, Kerala-670103 എന്ന വിലാസത്തില്‍ നവംബര്‍ 27ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. കവറിനുമുകളില്‍ തസ്തികയുടെ പേര് രേഖപ്പെടുത്തണം.

പ്രധാന വാർത്തകൾ
Top