Top
23
Wednesday, August 2017
About UsE-Paper

ബിഇഎംഎലില്‍ മാനേജ്മെന്റ് ട്രെയ്നി: അപേക്ഷ 19 വരെ

Thursday Apr 13, 2017
വെബ് ഡെസ്‌ക്‌

ബിഇഎംഎലില്‍ മാനേജ്മെന്റ് ട്രെയ്നികളുടെ ഒഴിവ്. കമ്പനിയുടെ രാജ്യത്തെ വിവിധ മാനുഫാക്ചറിങ്/മാര്‍ക്കറ്റിങ് ഡിവിഷനുകളിലാണ് നിയമനം. ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല. www.bemlindia.com  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഏപ്രില്‍ 19വരെ അപേക്ഷിക്കാം. വിജ്ഞാപനത്തില്‍ പറയുംപ്രകാരം ഓണ്‍ലൈനായി ഫീസടയ്ക്കണം.

ഒരുവര്‍ഷം പരിശീലനമാണ്. വിജയകരമായി പരിശീലനം കഴിഞ്ഞവര്‍ക്ക്  ഓഫീസര്‍ ഗ്രേഡ് വണ്‍ തസ്തികയില്‍ നിയമിക്കും.

മാനേജ്മെന്റ് ട്രെയ്നി-എച്ച് ആര്‍: രണ്ടുവര്‍ഷ ഫുള്‍ടൈം എംബിഎ (എച്ച്ആര്‍/ഐആര്‍), എംഎസ്ഡബ്ള്യു. അല്ലെങ്കില്‍ എംഎ സോഷ്യല്‍വര്‍ക്ക്- എച്ച്ആര്‍/ഐആര്‍/പേഴ്സണല്‍ മാനേജ്മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സില്‍ രണ്ടുവര്‍ഷ പിജി ഡിപ്ളോമയും(സ്പെഷ്യലൈസേഷന്‍ എച്ച്ആര്‍/ഐആര്‍-ലേബര്‍ രജിസ്ട്രേഷന്‍. ജനറല്‍/ഒബിസി വിഭാഗത്തിന് 70 ശതമാനം മാര്‍ക്കും എസ്സി/എസ്ടി/ഭിന്നശേഷി വിഭാഗത്തിന് 65 ശതമാനവും മാര്‍ക്ക് വേണം. നിയമബിരുദം അഭിലഷണീയ യോഗ്യത. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

2017 ഏപ്രില്‍ 19ന് 25 വയസ്സ്. സംവരണവിഭാഗത്തിന് നിയമാനുസൃത വയസ്സിളവ്.