Top
20
Tuesday, February 2018
About UsE-Paper

തമിഴ്‌നാട് മര്‍ക്കന്റൈല്‍ ബാങ്കില്‍ ഡിജിഎം, അസി. മാനേജര്‍, പ്രൊബേഷണറി അസി.മാനേജര്‍

Thursday Jun 9, 2016
വെബ് ഡെസ്‌ക്‌

തമിഴ്നാട് മര്‍ക്കന്റൈല്‍ ബാങ്കില്‍ ഡിജിഎം, അസി. മാനേജര്‍, പ്രൊബേഷണറി അസി. മാനേജര്‍ തസ്തികകളില്‍ ഒഴിവ്.
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ക്രെഡിറ്റ്): പബ്ളിക്/പ്രൈവറ്റ് സെക്ടര്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ ഡിജിഎം/എജിഎം ആയി ജോലി പരിചയം. പ്രായപരിധി 50 വയസ്സ്. തൂത്തുക്കുടിയിലാണ് നിയമനം.

സ്പെഷ്യലിസ്റ്റ് ഓഫീസര്‍: അഗ്രികള്‍ചര്‍ ഓഫീസര്‍:  50 ശതമാനം മാര്‍ക്കോടെ അഗ്രികള്‍ചര്‍ ബിരുദം. സ്പെഷ്യലൈസേഷന്‍: ഹോര്‍ട്ടികള്‍ചര്‍/അനിമല്‍ ഹസ്ബന്‍ഡറി/വെറ്ററിനറി സയന്‍സ്/ഡെയ്റി സയന്‍സ്/അഗ്രികള്‍ചര്‍ എന്‍ജിനിയറിങ്. മൂന്നുവര്‍ഷ ജോലിപരിചയം.  2015 ഡിസംബര്‍ 31ന് 30 വയസ്സാണ് ഉയര്‍ന്ന പ്രായം. തിരുവനന്തപുരത്തും ചെന്നൈ, സേലം എന്നിവിടങ്ങളിലും നിയമനം.

ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്റര്‍ (അസി. മാനേജര്‍), ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ് സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, മാര്‍ക്കറ്റിങ് ഓഫീസര്‍, നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേറ്റര്‍ എന്നീ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു.

www.tmb.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 10 വരെ അപേക്ഷിക്കാം.