14 December Friday

റെയിൽവേയിൽ അസി. ലോക്കോ പൈലറ്റ്, ടെക്നീഷ്യൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 8, 2018

റെയിൽവേ മന്ത്രാലയത്തിനുകീഴിലുള്ള റൈറ്റ്സ് ലിമിറ്റഡ് അസി. ലോക്കോ പൈലറ്റ്, ടെക്നീഷ്യൻ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസി. ലോക്കോ പൈലറ്റ് 20 ഒഴിവ്.
യോഗ്യത മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഓട്ടോമൊബൈൽ എൻജിനിയറിങിൽ ഡിപ്ലോമ. ടെക്നീഷ്യൻ ഗ്രേഡ് മൂന്ന് 20 ഒഴിവ്. റെയിൽവേ അപ്രന്റിസ്,  ഐടിഐ (ഡീസൽ മെക്കാനിക്/ മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഹീറ്റ് എൻജിൻ, റെഫ്രിജറേഷൻ ആൻഡ് എസി മെക്കാനിക്, ട്രാക്ടർ മെക്കാനിക് ട്രേഡ്, ഇലക്ട്രീഷ്യൻ/വയർമാൻ/ മെക്കാനിക്(റേഡിയോ ആൻഡ് ടിവി)/ ഇലക്ട്രോണിക് മെക്കാനിക് ട്രേഡ്). ഇരു തസ്തികകളിലും ഉയർന്ന പ്രായം 40.  എഴുത്ത്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്  www.rites.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 23.
ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റും  രജിസ്ട്രേഷൻ നമ്പറും അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും എഴുത്ത് പരീക്ഷയുടെ സമയത്ത് ഹാജരാക്കണം.  വിശദവിവരം website ൽ.


പ്രധാന വാർത്തകൾ
Top