Top
24
Friday, November 2017
About UsE-Paper

PSC ഇന്റര്‍വ്യു

Monday Nov 6, 2017
വെബ് ഡെസ്‌ക്‌

കാറ്റഗറി നമ്പര്‍ 239/2016 പ്രകാരം ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) സ്റ്റാറ്റിസ്റ്റിക്സ് (പട്ടികജാതി/ പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 2017 നവംബര്‍ എട്ടിനും കാറ്റഗറി നമ്പര്‍ 193/2010 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ഗവണ്‍മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് തസ്തികക്ക് 2017 നവംബര്‍ 16 നും തിരുവനന്തപുരം PSC ആസ്ഥാന ഓഫീസില്‍ ഇന്റര്‍വ്യു നടക്കും. 
കാറ്റഗറി നമ്പര്‍ 302/2011 പ്രകാരം കോ-ഓപറേറ്റീവ് സെക്ടറിലെ അപ്പെക്സ് സൊസൈറ്റികളില്‍ അസിസ്റ്റന്റ് മാനേജര്‍ (എഫ്ആന്‍ഡ്്എ) തസ്തികക്ക് 2017 നവംബര്‍ 17 നും കാറ്റഗറി നമ്പര്‍ 475/2016 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് (എന്‍സിഎ - ഒബിസി) തസ്തികക്ക് 2017 ഡിസംബര്‍ ഒന്നിനും ആസ്ഥാന ഓഫീസില്‍ ഇന്റര്‍വ്യു നടക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ - രണ്ടാം എന്‍സിഎ - ഒഎക്സ് (485/2016) തസ്തികയില്‍ ഇന്റര്‍വ്യു നടത്തും.
കാറ്റഗറി നമ്പര്‍ 259/2016 പ്രകാരം കൃഷി വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ (എന്‍സിഎ- എസ്ടി) തസ്തികക്ക്  2017 നവംബര്‍ 17 പകല്‍ 1.15 ന്  PSC തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ ഇന്റര്‍വ്യു നടത്തും.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.


ഒറ്റത്തവണ വെരിഫിക്കേഷന്‍
കാറ്റഗറി നമ്പര്‍ 539/2012 പ്രകാരം വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഹോസ്പിറ്റല്‍ ഹൌസ് കീപ്പിങ്) തസ്തികക്ക് 2017 നവംബര്‍ എട്ടിനും തിരുവനന്തപുരം PSC ആസ്ഥാന ഓഫീസില്‍ ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തും.  കൂടുതല്‍ വിവരങ്ങള്‍ക്ക്  ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.
കാറ്റഗറി നമ്പര്‍ 116/2016 പ്രകാരം സാമൂഹ്യനീതി വകുപ്പില്‍ പാര്‍ട്ട് ടൈം ടെയിലറിങ് ഇന്‍സ്ട്രക്ടര്‍  തസ്തികയ്ക്ക് സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ച  ഉദ്യോഗാര്‍ത്ഥികള്‍ക്കും, കാറ്റഗറി നമ്പര്‍ 212/2016 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ റേഡിയോഗ്രാഫര്‍ ഗ്രേഡ്-2 തസ്തികയ്ക്ക് 26.10.2017 ല്‍ പ്രസിദ്ധീകരിച്ച സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും 2017 നവംബര്‍ 7, 8 തിയതികളില്‍  തിരുവനന്തപുരം PSC ആസ്ഥാനഓഫീസില്‍ ഒറ്റത്തവണ വെരിഫിക്കേഷന്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.


ചുരുക്കപ്പട്ടിക
വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്കൂള്‍ അസിസ്റ്റന്റ് (ഉര്‍ദു) കണ്ണൂര്‍  (167/2016), കോഴിക്കോട് (215/2015), മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഉര്‍ദു) 136/2015, ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (ഹോമിയോ) എല്‍സി (പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍ -527/2016), കോട്ടയം (529/2016), എറണാകുളം (എസ്ഐയുസി- 388/2016), ആരോഗ്യ വകുപ്പില്‍ റേഡിയോഗ്രാഫര്‍ ഗ്രേഡ്-2 (189/2016) തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. 
റാങ്ക്  പട്ടിക
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍  ലാബ് ടെക്നിക്കല്‍ അസിസ്റ്റന്റ്: ഫിസിക്കല്‍ എഡ്യുക്കേഷന്‍ (140/2014), ക്ളോത്തിങ് ആന്‍ഡ് എംബ്രോയിഡറി (141/2014), കോസ്മെറ്റോളജി ആന്‍ഡ് ബ്യൂട്ടി പാര്‍ലര്‍ മാനേജ്മെന്റ് (144/2014), ഡെന്റല്‍ ടെക്നോളജി (155/2014), ക്രഷ് ആന്‍ഡ് പ്രീ-സ്കൂള്‍ മാനേജ്മെന്റ് (143/2014) തസ്തികകളില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും


ഓണ്‍ലൈന്‍ പരീക്ഷ
1. ആലപ്പുഴ ജില്ലയില്‍ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് / ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ്-2 / കംപ്യൂട്ടര്‍ ഓപ്പറേഷന്‍ ഗ്രേഡ്-2 (എന്‍സിഎ- ഹിന്ദു നാടാര്‍)-238/2017 തസ്തികക്ക്  ഓണ്‍ലൈന്‍ പരീക്ഷ നടത്തും.

ആരോഗ്യ  വകുപ്പ് /മുനിസിപ്പല്‍ കോമണ്‍ സര്‍വീസസ് വകുപ്പുകളിലെ ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ്-2 (പാലക്കാട്), എന്‍സിഎ- ഒഎക്സ്. (173/17), എന്‍സിഎ - മുസ്ളിം (174/17) എന്നീ തസ്തികകളിലേക്ക് 2017 നവംബര്‍ 14 ന് രാവിലെ 10 മുതല്‍ 12.15 വരെ തിരുവനന്തപുരം,  എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാകേന്ദ്രങ്ങളിലും കാറ്റഗറി നമ്പര്‍ 135/2017 പ്രകാരം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ ലബോറട്ടറി ടെക്നിക്കല്‍ അസിസ്റ്റന്റ് -കംപ്യൂട്ടര്‍ അപ്ളിക്കേഷന്‍ (പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ്) തസ്തികയ്ക്ക് 2017 നവംബര്‍ 17 ന് രാവിലെ 10 മുതല്‍ 12.15 വരെ കോഴിക്കോട് പരീക്ഷാകേന്ദ്രത്തിലും നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒടിആര്‍ പ്രൊഫൈലില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.


ഒഎംആര്‍ പരീക്ഷ
ഫയര്‍ ആന്‍ഡ് റെസ്ക്യൂ വകുപ്പില്‍ ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ (ട്രെയിനി) (70/2017), പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് (469/2016) എന്നീ തസ്തികകളിലേക്ക് 2017 നവംബര്‍ 10 ന് രാവിലെ 7.30 മുതല്‍ 9.15 വരെയും ടൂറിസം ഡവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ എ സി മെക്കാനിക് (112/2017) തസ്തികക്ക് 2017 നവംബര്‍ 13 ന് രാവിലെ 7.30 മുതല്‍ 9.15 വരെയും നടക്കുന്ന ഒഎംആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഒടിആര്‍ പ്രൊഫൈലില്‍നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.