20 September Thursday

പരിയാരത്ത് നേഴ്സിംഗ് ട്യൂട്ടര്‍ തസ്തികയില്‍ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Friday May 6, 2016

കണ്ണൂര്‍  >  അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസി (പരിയാരം മെഡിക്കല്‍ കോളേജ്) ന് കീഴിലുള്ള നേഴ്സിംഗ് കോളേജില്‍ ട്യൂട്ടര്‍ തസ്തികയില്‍ ഒഴിവുണ്ട്. ബുധനാഴ്ച (11.05.2016) രാവിലെ 11 മണിക്ക് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യു മുഖാന്തിരമാണ് നിയമനം.

കാര്‍ഡിയോ തൊറാസിക് സ്പെഷ്യലൈസേഷനോടുകൂടിയ എം.എസ്.സി നേഴ്സിംഗ് അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ഡിപ്ളോമ ഇന്‍ കാര്‍ഡിയോ വാസ്ക്കുലാര്‍ ആന്റ് തൊറാസിക് നേഴ്സിംഗ് കഴിഞ്ഞ് അധ്യാപകവൃത്തിയില്‍ രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം നേടിയിരിക്കണം എന്നതാണ് യോഗ്യത.

താല്പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍,  യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഇന്റര്‍വ്യു ആരംഭിക്കുന്ന തിന് അരമണിക്കൂര്‍ മുമ്പെങ്കിലും സ്ഥാപനത്തിലെ എച്ച്.ആര്‍ വിഭാഗത്തില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കണമെന്നും അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ അറിയിച്ചു.

പ്രധാന വാർത്തകൾ
Top