19 June Tuesday

അസിസ്റ്റന്റ് പ്രൊഫസർ

വെബ് ഡെസ്‌ക്‌Updated: Monday Mar 5, 2018

കർണാടകത്തിലെ ഗുൽബർഗ സർവകലാശാലയിൽ വിവിധ പഠനവകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ‐ 69, അസോസിയറ്റ് പ്രൊഫസർ‐ 39, പ്രൊഫസർ‐ 23 ഒഴിവുണ്ട്. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകർ. യോഗ്യത സംബന്ധിച്ച വിശദവിവരം www.ugc.ac.in www.ugc.ac.inൽ ലഭിക്കും.
പിഎച്ച്ഡിയും കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി ഏപ്രിൽ പത്ത് വൈകിട്ട് 5.30. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് അനുബന്ധരേഖകൾ സഹിതം The Registrar, Gulbarga University, Jnana Ganga Campus, Kalaburagi – 585106 (Karnataka)) എന്ന വിലാസത്തിൽ ഏപ്രിൽ 24ന് വൈകിട്ട് 5.30 നകം ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിനുമുകളിൽ തസ്തികയുടെ പേര് എഴുതണം.

പ്രധാന വാർത്തകൾ
Top