12 December Wednesday

ചെന്നൈ മെട്രോ റെയിൽലിമിറ്റഡിൽ ആർകിടെക്ചറൽ

വെബ് ഡെസ്‌ക്‌Updated: Monday Dec 3, 2018

ചെന്നൈ മെട്രോ റെയിൽലിമിറ്റഡിൽ ആർകിടെക്ചറൽ എക്സ്പേർട് 02, മാനേജർ(സിവിൽ യുജി) 01, അസി. ചീഫ് കൺട്രോളർ 03 ഒഴിവുണ്ട്. ആർകിടെക്ചറൽ എക്സ്പേർട് യോഗ്യത ആർകിടെക്ചറിൽ ബിരുദം. ആർകിടെക്ചർ ഡിസൈൻ, പ്ലാനിങ് എന്നിവയിൽ 15 വർഷത്തെ പരിചയം. ഉയർന്ന പ്രായം 50. മാനേജർ(സിവിൽ യുജി) യോഗ്യത സിവിൽ എൻജിനിയിറങിൽ ബിരുദം, 10 വർഷത്തെ പരിചയം/ സിവിൽ എൻജിനിയറിങ് ഡിപ്ലോമ, 15 വർഷത്തെ പരിചയം. ഉയർന്ന പ്രായം 38. അസി. ചീഫ് കൺട്രോളർ  യോഗ്യത ബിരുദവും റെയിൽവേയിൽ 15 വർഷത്തെ പരിചയവും. അഞ്ച് വർഷം ഓഫീസ് കൺട്രോളർ ആയി പരിചയം വേണം. ഉയർന്ന പ്രായം 45. ഇന്റർവ്യു, മെഡിക്കൽ പരിശോധന എനിവയിലൂടെയാണ് തെരഞ്ഞെടുപ്പ്. വാക് ഇൻ ഇന്റർവ്യു ഡിസംബർ എട്ട്. രാവിലെ ഒമ്പതുമുതൽ പകൽ രണ്ട് വരെയാണ് രജിസ്ട്രേഷൻ തുടങ്ങും. സ്ഥലം: ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ്, സിഎംആർഎൽ ഡിപ്പോ, അഡ്മിൻ ബിൽഡിങ് പൂനമല്ലേ ഹൈറോഡ്, കോയംബേഡ്, ചെന്നൈ‐600107. വിശദവിവരത്തിന് https://chennaimetrorail.org കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ ജനറൽ മാനേജർ (ഓപറേഷൻ ആൻഡ് മെയിന്റനൻസ്) 01, ഡെപ്യൂട്ടി ജനറൽ മാനേജർ (പവർസപ്ലൈ ആൻഡ് ട്രാക്ഷൻ) 01 ഒഴിവുണ്ട്. ജനറൽ മാനേജർ ഉയർന്ന പ്രായം 55, ഡെപ്യൂട്ടി ജനറൽ മാനേജർ 45. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 12. വിശദവിവരം https://kochimetro.org/careers

 


പ്രധാന വാർത്തകൾ
Top