Top
21
Tuesday, November 2017
About UsE-Paper

തമിഴ്നാട് അഗ്രികള്‍ചര്‍ യൂണിവേഴ്സിറ്റിയില്‍ ജൂനിയര്‍ അസിസ്റ്റന്റ്

Monday Oct 2, 2017
വെബ് ഡെസ്‌ക്‌

കോയമ്പത്തൂരിലെ തമിഴ്നാട് അഗ്രികള്‍ചര്‍ യൂണിവേഴ്സിറ്റിയില്‍ ജൂനിയര്‍ അസിസ്റ്റന്റ്- കം- ടൈപ്പിസ്റ്റിന്റെ 129 ഒഴിവുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.  ഒക്ടോബര്‍ 31ന് വൈകിട്ട് അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാമെങ്കിലും  പ്രിന്റ് ഔട്ടും ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും 750 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റും (എസ്സി/എസ്ടി ക്ക് 500രൂപ) സഹിതം The Registrar, Tamilnadu Agricultural University, Coimbatore- 641003 എന്ന വിലാസത്തില്‍ ഇതേദിവസത്തിനുള്ളില്‍ ലഭിക്കണം. യോഗ്യത: ബിരുദം (പ്ളസ്ടു പാസ്സായശേഷമുള്ളത്), കംപ്യൂട്ടറിലുള്ള അറിവും അഞ്ചുവര്‍ഷം സര്‍ക്കാര്‍/ പൊതുമേഖല/ സര്‍വകലാശാല എന്നിവിടങ്ങളിലുള്ള പ്രവൃത്തി പരിചയവും. ടൈപ്പിങ് ഹയര്‍ (തമിഴ്) അല്ലെങ്കില്‍ ഹയര്‍ (തമിഴ്), ലോവര്‍ (ഇംഗ്ളീഷ്) അല്ലെങ്കില്‍ ഇംഗ്ളീഷ് (ഹയര്‍), തമിഴ് (ലോവര്‍). തമിഴ് ഭാഷ അറിയണം. ഉയര്‍ന്ന പ്രായപരിധി: 30. നിയമാനുസൃത വയസ്സിളവ് ലഭിക്കും. എഴുത്തുപരീക്ഷ, നൈപുണി പരീക്ഷ, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിശദവിവരങ്ങള്‍ www.jat.tnausms.in ല്‍ ലഭിക്കും. ഫോണ്‍: 0422 6611508.