21 May Monday

ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ 26 അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018

പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ 'ദ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡി'ല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ (സ്കെയില്‍-ഒന്ന്: മെഡിക്കല്‍) 26 ഒഴിവുണ്ട്. യോഗ്യത: 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത എംബിബിഎസ്/എംഡി/എംഎസ് അല്ലെങ്കില്‍ പിജി മെഡിക്കല്‍ ബിരുദം അല്ലെങ്കില്‍ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച തത്തുല്യ മെഡിക്കല്‍ ബിരുദം. മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയിലോ സ്റ്റേറ്റ് കൌണ്‍സിലിലോ രജിസ്റ്റര്‍ ചെയ്യണം. കംപ്യൂട്ടര്‍ പരിചയം വേണം. ഹോമിയോപ്പതി, ആയുര്‍വേദം, യുനാനി വിഭാഗങ്ങളിലുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. പ്രായം 21-30 (01-01-2018). നിയമാനുസൃത വയസ്സിളവ് ലഭിക്കും. 200 രൂപയാണ് അപേക്ഷാ ഫീസ്. എസ്സി/എസ്ടി/അംഗപരിമിതര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടതും ഫീസടയ്ക്കേണ്ടതും.  ജനുവരി രണ്ടുമുതല്‍ അപേക്ഷിക്കാം. അവസാനതിയതി ജനുവരി 17. അടുത്തകാലത്തെടുത്ത പാസ്പോര്‍ട് സൈസ് കളര്‍ ഫോട്ടോയും ഒപ്പും സ്കാന്‍ചെയ്ത് അപ്ലോഡ്ചെയ്യണം. ഒപ്പ് വെള്ളപേപ്പറില്‍ കറുത്ത മഷികൊണ്ടുള്ളതാകണം. ഇ-മെയില്‍ ഐഡിയും മൊബൈല്‍ ഫോണ്‍ നമ്പറുമുണ്ടായിരിക്കണം. യോഗ്യത, പരിചയം, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റില്‍നിന്നാണ് പ്രവേശനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പ്രൊബേഷണറി  കാലം ഉള്‍പ്പെടെ നാലുവര്‍ഷം നിര്‍ബന്ധമായും കമ്പനിക്കായി സേവനം ചെയ്യണം. www.newindia.co.in എന്ന website വഴിയാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. വിശദവിവരവും വെബ്സൈറ്റില്‍ ലഭിക്കും.
 

പ്രധാന വാർത്തകൾ
Top