16 July Monday

സിന്‍ഡിക്കറ്റ് ബാങ്കില്‍ പ്രൊബേഷനറി ഓഫീസറാകാം

വെബ് ഡെസ്‌ക്‌Updated: Monday Jan 1, 2018

സിന്‍ഡിക്കറ്റ് ബാങ്കില്‍ പ്രൊബേഷനറി ഓഫീസറാകാം. ബിരുദധാരികളായ മികച്ച വിദ്യാര്‍ഥികള്‍ക്ക് മണിപ്പാല്‍ സര്‍വകലാശാല, എന്‍ഐടിടിഇ സര്‍വകലാശാല (ഡീംഡ് യൂണിവേഴ്സിറ്റികള്‍)  നടത്തുന്ന  പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ് കോഴ്സിലൂടെയാണ് തൊഴിലില്‍ പ്രവേശിക്കാന്‍ അവസരം. കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 500 (ജനറല്‍-252, ഒബിസി-135, എസ്സി-75, എസ്ടി-38) സീറ്റുകളാണുള്ളത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജനുവരി രണ്ടിന് തുടങ്ങും. ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷ, ഗ്രൂപ്പ്ചര്‍ച്ച, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി. കോഴ്സിന്റെ ഫീസ് 3.50 ലക്ഷം. യോഗ്യത 60 ശതമാനം മാര്‍ക്കോടെ ബിരുദം അല്ലെങ്കില്‍ തത്തുല്യം. എസ്സി/എസ്ടി/അംഗപരിമിതര്‍ക്ക് 55ശതമാനം മതി. പ്രായം 20-28. നിയമാനുസൃതവയസ്സിളവ് ലഭിക്കും. അപേക്ഷാ ഫീസ് 600രൂപ. എസ്സി/എസ്ടി/ അംഗപരിമിതര്‍ക്ക് നൂറുരൂപ. നിര്‍ദേശം വായിച്ചശേഷം www.syndicatebank.in  എന്ന website വഴി   ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പാസ്പോര്‍ട്സൈസ് ഫോട്ടോയും ഒപ്പും അപ്ലോഡ്ചെയ്യണം.  ഫെബ്രുവരി 18നായിരിക്കും പരീക്ഷ. രണ്ടര മണിക്കൂറുള്ള പരീക്ഷയില്‍ റീസണിങ്, ക്വാണ്ടിറ്റേറ്റീവ്, ആപ്റ്റിറ്റ്യൂഡ്, ജനറല്‍ അവയര്‍നസ് (ഒബ്ജക്ടീവ്), ഇംഗ്ളീഷ് (ഡിസ്ക്രിപ്ടീവ്) എന്നിവയില്‍നിന്ന് 50 മാര്‍ക്കിന്റെ വീതമുള്ള ചോദ്യങ്ങളാണുണ്ടാവുക. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങള്‍ പരീക്ഷാ കേന്ദ്രങ്ങളാണ്. അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 17. 

പ്രധാന വാർത്തകൾ
Top