20 October Saturday

‌സ‌്പൈസ‌് കോസ്റ്റ് മാരത്തൺ രജിസ‌്ട്രേഷൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

കൊച്ചി>ഐഡിബിഐ  ഫെഡറൽ ലൈഫ് ഇൻഷുറൻസും സോൾസ് ഓഫ് കൊച്ചി റണ്ണേഴ്സ് ക്ലബ്ബും  സംഘടിപ്പിക്കുന്ന ‌സ‌്പൈസ‌് കോസ്റ്റ് മാരത്തണിന്റെ രജിസ‌്ട്രേഷൻ ആരംഭിച്ചു.  5–ാം പതിപ്പാണ് നവംബർ 11ന് നടക്കുന്നത്.യുഎസ് ട്രാക്ക് ആൻഡ് ഫീൽഡ് സർട്ടിഫൈ ചെയ്തിട്ടുള്ള മാരത്തണിൽ പങ്കെടുക്കുന്നവർക്ക് ബോസ്റ്റൺ, ലണ്ടൺ തുടങ്ങിയ രാജ്യാന്തര മാരത്തണുകളിൽ പങ്കെടുക്കാം. 

  താല്പര്യമുള്ളവർ psicecoamstarathon.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.   42 കിലോമീറ്റർ ഫുൾ മാരത്തൺ, 21 കി. മീ. ഹാഫ് മാരത്തൺ, 8 കി. മീ. ഫാമിലി റൺ, 21 കി. മീ. കോർപറേറ്റ് റിലേ എന്നിങ്ങനെ നാല് വിഭാഗങ്ങളുണ്ട‌്.
ആദ്യ മൂന്ന് വിഭാഗങ്ങൾക്ക് 1200, 900, 500 എന്നിങ്ങനെയാണ് രജിസ്ട്രേഷൻ ഫീസ്. കൂടാതെ 7500 രൂപയാണ് ഹാഫ് മാരത്തൺ കോർപറേറ്റ് റിലേ രജിസ്ട്രേഷൻ ഫീസ്.
 


പ്രധാന വാർത്തകൾ
Top