23 September Sunday

കേരള മാനേജ്മെന്റ് അസോസിയേഷന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018

കൊച്ചി>  കേരള മാനേജ്മെന്റ് അസോസിയേഷന്റെ ഒരു വര്‍ഷം നീണ്ട വജ്ര ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു.ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഡോ ഇ ശ്രീധരന്‍  സമാപന ചടങ്ങ് ഉത്ഘാടനം ചെയ്തു. മാനേജ്മെന്റ് രംഗത്ത് സാമൂഹ്യ പ്രതിബദ്ധത പ്രധാന ഘടകമാണെന്ന്  അദ്ദേഹം  പറഞ്ഞു. നാടിന്റെ അടിസ്ഥാന സൌകര്യവികസനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കെ എം എ പോലുള്ള സംഘടനകള്‍ക്ക് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹ്യ പ്രതിബദ്ധതയാണ് മാനേജ്മെന്റ് വിദഗ്ധര്‍ കാത്തു സൂക്ഷിക്കേണ്ട പ്രധാനമൂല്യം. തീരുമാനം എടുക്കുമ്പോള്‍ അവര്‍ സുതാര്യത കൈവിടരുത് അദ്ദേഹം പറഞ്ഞു അവസരങ്ങള്‍ വെല്ലുവിളികളായി ഏറ്റെടുക്കാന്‍ ഏതു സാഹചര്യത്തിലും മാനേജ്മെന്റ് പ്രതിനിധികള്‍ക്ക് കഴിയണമെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായ കേന്ദ്ര ടെലികോം കമ്മീഷന്‍ അദ്ധ്യക്ഷ അരുണാ സുന്ദര്‍രാജ് പറഞ്ഞു.

മാനവശേഷി വികസനത്തിലും വനിതാ ശാക്തീകരണത്തിലും കേരളം മറ്റേത് സംസ്ഥാനത്തേക്കാളും മുന്നിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കെ എം എ പ്രസിഡണ്ട് വിവേക് കൃഷ്ണ ഗോവിന്ദ് ചടങ്ങില്‍ അധ്യക്ഷനായി. വജ്രജൂബിലി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പ്രസാദ് കെ പണിക്കര്‍ സ്വാഗതവും ഓണററി സെക്രട്ടറി മാധവ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു. 

പ്രധാന വാർത്തകൾ
Top