26 September Wednesday

ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് ലുലു ഗ്രൂപ്പിന്റെ സഹായം

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018

കൊല്ലം > വനിതാദിനത്തില്‍ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് ആശ്വാസമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സഹായമായ ഒരു കോടി രൂപ കൈമാറി. കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്ന അന്തേവാസികള്‍ക്ക് ഈ സഹായം ആശ്വാസമാകും. രണ്ടു വര്‍ഷം മുമ്പ്  യൂസഫലി ഗാന്ധിഭവന്‍ സന്ദര്‍ശിച്ചപ്പോള്‍ മുതല്‍ സഹായം നല്‍കുന്നുണ്ട്. 

ഗാന്ധിഭവനില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് പ്രതിനിധികളായ ജോയി ഷഡാനന്ദന്‍ , എന്‍.ബി. സ്വരാജ്, ഇ. നജിമുദ്ദീന്‍ എന്നിവരില്‍ നിന്നും ഗാന്ധി‘ഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജനും  അമ്മമാരും ചേര്‍ന്ന് ഏറ്റുവാങ്ങി. ഗാന്ധിഭവന്‍ സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ലുലു ഗ്രൂപ്പ് നല്‍കിയ ബസ്സിന്റെ താക്കോല്‍ദാനവും നടന്നു.

പ്രധാന വാർത്തകൾ
Top