19 November Monday

ദുല്‍ഖര്‍ സല്‍മാന്‍ മലബാര്‍ ഡെവലപ്പേഴ്‌സ് ബ്രാന്‍ഡ് അംബാസഡര്‍

വെബ് ഡെസ്‌ക്‌Updated: Wednesday Nov 2, 2016

കൊച്ചി > ചലച്ചിത്രതാരം ദുല്‍ഖര്‍ സല്‍മാന്‍ മലബാര്‍ ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്മെന്റ് വിഭാഗമായ മലബാര്‍ ഡെവലപ്പേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറാകും.

ദുല്‍ഖറിന് ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയും താരമൂല്യവും ദക്ഷിണേന്ത്യയിലുടനീളം മലബാര്‍ ഡെവലപ്പേഴ്സിന്റെ സാന്നിധ്യം ശക്തമാക്കാനും ഭാവിയിലെ വിപുലീകരണപദ്ധതികള്‍ വിജയകരമായി നടപ്പാക്കാനും സഹായകമാകുമെന്നാണ് കരുതുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് അറിയിച്ചു. 10ന് മലബാര്‍ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ഇഹം ഡിജിറ്റലിന്റെ ഉദ്ഘാടനവേളയില്‍ ഇക്കാര്യം പ്രഖ്യാപിക്കും.

കേരളത്തിലുടനീളം മലബാര്‍ ഡെവലപ്പേഴ്സിന് നിരവധി പൂര്‍ത്തിയായതും നിര്‍മാണം പുരോഗമിക്കുന്നതുമായ പദ്ധതികളുണ്ട്. വില്ലകള്‍, ടൌണ്‍ഷിപ്പുകള്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങിയ വന്‍പദ്ധതികളിലൂടെ മെട്രോ നഗരങ്ങളില്‍ സജീവമാവുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഏറ്റവും വലിയ പ്രോപ്പര്‍ട്ടി ഡെവലപ്മെന്റ് ഗ്രൂപ്പായി മാറുക എന്നതാണ് ദക്ഷിണേന്ത്യയില്‍ സജീവമായ മലബാര്‍ ഡെവലപ്പേഴ്സിന്റെ ലക്ഷ്യം.

പ്രധാന വാർത്തകൾ
Top