Top
20
Saturday, January 2018
About UsE-Paper

ബിഎസ്എന്‍എല്‍ ബ്ലാക്ക് ഔട്ട് ഡേ; 28നും 29നും ഫോൺ വിളിക്കാൻ ബാലൻസ് വേണം

Thursday Oct 27, 2016
വെബ് ഡെസ്‌ക്‌

കണ്ണൂര്‍ > ബിഎസ്എന്‍എല്‍ മൊബൈല്‍ സ്പെഷ്യല്‍ താരീഫ് വൌച്ചര്‍ ഉപയോഗിച്ച് കുറഞ്ഞ നിരക്കില്‍ കാളും എസ്എംഎസ്സും ചെയ്യുന്നവര്‍ക്ക് 28, 29 തിയതികളില്‍ സൌകര്യം ലഭിക്കില്ല. ദീപാവലി പ്രമാണിച്ചാണിത്. പ്രധാന അക്കൌണ്ടില്‍ ബാലന്‍സുള്ളവര്‍ക്കേ കോളുകളും എസ്എംഎസും ചെയ്യാനാകൂ. ബാലന്‍സ് അറിയാന്‍ *123#   ഡയല്‍ ചെയ്യണം. ഡാറ്റ ഉപയോഗത്തിന് നിര്‍ദേശം ബാധകമല്ല.

ഈ ദിവസങ്ങളില്‍ അധിക സംസാരമൂല്യം ലഭിക്കുന്ന 15, 77,177 രൂപയുടെ പ്രത്യേക കോംബോ വൌച്ചര്‍ ലഭിക്കും. ഈ റീ ചാര്‍ജുകള്‍ക്ക് യഥാക്രമം 15, 80, 180 രൂപയുടെ സംസാര മൂല്യവും 10, 30, 50 എംബി ഡാറ്റയും 2, 10, 15 ദിവസം കാലാവധിയും ലഭിക്കും. 220 രൂപയ്ക്ക് മുഴുവന്‍ സംസാരമൂല്യം കിട്ടും. 550,1100 രൂപയ്ക്ക് 575,1200 രൂപയുടെ സംസാരമൂല്യം ലഭിക്കും.

Related News

കൂടുതൽ വാർത്തകൾ »