25 June Monday

ഗസല്‍ ശൈലിയില്‍ ഒരു ക്രിസ്തീയ ഭക്തിഗാനം; 'യാഗം' ആല്‍ബത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Sep 7, 2017

കൊച്ചി> ഗസല്‍ ശൈലിയില്‍ ഒരു ക്രിസ്തീയ ഭക്തിഗാനം. ക്രിസ്തീയ ഭക്തി ആല്‍ബമായ 'യാഗം'ത്തിലാണ് ഗസല്‍ ശൈലിയിലുള്ള ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.'നന്മ തന്‍ വാനമേ' എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തു. ഗാനം ആലപിച്ചിരിക്കുന്നത് അഭ്രദിത ബാനര്‍ജ്ജിയാണ്. അഭ്രദിത ബാനര്‍ജ്ജി തന്നെയാണ് ഷൈനു ആര്‍ എസിന്റെ കൂടെ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്. പൂവച്ചല്‍ ഖാദറുടേതാണ് വരികള്‍.

'യാഗം' ആല്‍ബത്തില്‍ ഷൈനു ആര്‍ എസ് സംഗീതം പകര്‍ന്ന ഒമ്പതു ഗാനങ്ങളാണുള്ളത്. പി ജയചന്ദ്രന്‍, സുജാത മോഹന്‍, എം ജി ശ്രീകുമാര്‍, ശ്രീനിവാസ്, പാലക്കാട് ശ്രീരാം, അഭ്രദിത ബാനര്‍ജ്ജി, ജോബ് കുര്യന്‍, ഗൗരി ലക്ഷ്മി, ഷൈനു ആര്‍ എസ്  തുടങ്ങിയ പ്രഗത്ഭ ഗായകര്‍ ഈ ആല്‍ബത്തില്‍ ഒരുമിക്കുന്നു. പൂവച്ചല്‍ ഖാദര്‍, സന്തോഷ് വര്‍മ്മ, റവ. ഡി ജെ അജിത് കുമാര്‍, രാജു ചേന്നാട്, ശ്രീപാര്‍വ്വതി, അനൂപ് മുകുന്ദന്‍, പുഷ്പ ജയന്‍ എന്നിവരാണ് ഗാനങ്ങള്‍ക്കു വരികള്‍ രചിച്ചിരിക്കുന്നത്. അമ്മ മീഡിയ നിര്‍മിച്ച ഈ ആല്‍ബത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍ മ്യൂസിക്24*7നാണ്.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top