Top
24
Saturday, June 2017
About UsE-Paper

രാമന്റെ ഏദന്‍തോട്ടത്തിന്റെ മ്യൂസിക്കല്‍ ട്രൈലെര്‍ റിലീസ് ചെയ്തു

Wednesday May 10, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > രഞ്ജിത്ത് ശങ്കര്‍ തിരകഥയും സംവിധാനവും നിര്‍വഹിച്ച കുഞ്ചാക്കോ ബോബനും അനു സിതാരയും നായിക നായകന്മാരാകുന്ന 'രാമന്റെ ഏദന്‍തോട്ടം'ത്തിന്റെ മ്യൂസിക്കല്‍ ട്രൈലെര്‍ പുറത്തിറക്കി. മലയാള സിനിമയില്‍ ആദ്യമായാണ് ഒരു ചിത്രത്തിന്റെ മ്യൂസിക്കല്‍ ട്രൈലെര്‍ പുറത്തിറക്കുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് മ്യൂസിക്കല്‍ ട്രൈലെര്‍ ഒരുക്കിയത്.

ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകര്‍ന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രേയാ ഘോഷാല്‍, സൂരജ് സന്തോഷ്, രാജലക്ഷ്മി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണറായ ങ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ പുതുമയാര്‍?ന്ന ട്രൈലെര്‍ പുറത്തിറക്കിയത്.

ചിത്രത്തില്‍ ജോജു ജോര്‍ജ്, രമേശ് പിഷാരടി, അജു വര്‍ഗ്ഗീസ്, മുത്തുമണി എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം മധു നീലകണ്ഠനും ചിത്രസംയോജനം വി സാജനുമാണ്. സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ബിജിബാലാണ്. ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍ നിര്‍മിച്ചിട്ടുള്ള ‘രാമന്റെ ഏദന്‍തോട്ടം മെയ് 12ന് തിയേറ്ററുകളില്‍ എത്തും.

Related News

കൂടുതൽ വാർത്തകൾ »