Top
21
Saturday, January 2017
About UsE-Paper

എസ് ജാനകിയുടെ 'വിടവാങ്ങല്‍ ഗാനം' പുറത്തിറങ്ങി

Tuesday Oct 4, 2016
വെബ് ഡെസ്‌ക്‌

കൊച്ചി> ആറു പതിറ്റാണ്ട് പിന്നിട്ട പാട്ടുവഴിയില്‍ നിന്ന് പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ച്  എസ് ജാനകി പാടിയ അവസാന ഗാനം റിലീസ് ചെയ്തു. അടുത്തതായി തീയേറ്ററുകളില്‍ എത്തുന്ന 'പത്ത് കല്പനകള്‍' എന്ന ചിത്രത്ത്ല്‍ നിന്നാണ് ഗാനം. അനൂപ് മേനോനും  മീര ജാസ്മിനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ എസ്. ജാനകി ആലപിച്ച  'അമ്മപ്പൂവിനും' എന്ന് തുടങ്ങുന്ന ഈ താരാട്ടു പാട്ടാണ് പുറത്തുവന്നത്. ഈ ഗാനത്തിന്റെ റെക്കൊഡിങ്ങിനു ശേഷമാണ് പിന്‍വാങ്ങുന്ന കാര്യം ജാനകി അറിയിച്ചത്. അബുദാബിയില്‍ ചിത്രത്തിന്റെ പ്രൊമോഷണല്‍ ഇവെന്റിലാണ് ഗാനം ലോഞ്ച് ചെയ്തത്. റോയ് പുറമഠത്തിന്റെ വരികള്‍ക്ക് മിഥുന്‍ ഈശ്വര്‍ സംഗീതം നല്‍കിയിരിക്കുന്നു.

ഒഫീഷ്യല്‍ സോങ്ങ് വീഡിയോ മ്യൂസിക്24x7ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=aLjsLqIwbT4

മുന്‍നിര ചിത്രസംയോജകനായ ഡോണ്‍ മാക്സ് സംവിധാന രംഗത്ത് ആദ്യമായി ചുവടു വെക്കുന്ന ഈ ചിത്രത്തില്‍ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മീര ജാസ്മിന്‍ മലയാളസിനിമയിലേക്കു പോലീസ് ഓഫീസറുടെ വേഷത്തില്‍ തിരിച്ചു വരുന്നു എന്ന സവിശേഷത കൂടിയുണ്ട്. അനൂപ് മേനോനും മീര ജാസ്മിനും കൂടാതെ കനിഹ, കവിത നായര്‍, തമ്പി ആന്റണി, പ്രശാന്ത് നാരായണന്‍ തുടങ്ങിയവരും ഈ ക്രൈം ത്രില്ലറില്‍ അഭിനയിച്ചിട്ടുണ്ട്. സൂരജ് നീരജ് എന്നിവര്‍ക്കൊപ്പം തിരക്കഥ ഒരുക്കിയിരിക്കുന്നത് സംഗീത് ജെയിനാണ്‌.(മ്യൂസിക്247)നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ഷട്ടര്‍ബഗ്സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ മനു പദ്‌മനാഭന്‍ നായര്‍, ജിജി  അഞ്ചനി, ജേക്കബ്  കൊയ്പുരം, ബിജു  തോരണത്തില്‍ എന്നിവര്‍ ചേര്‍ന്നാണ് 'പത്ത് കല്പനകള്‍' നിര്‍മ്മിച്ചിരിക്കുന്നത്.

 

Related News

കൂടുതൽ വാർത്തകൾ »