13 November Tuesday

ജയസൂര്യ ചിത്രം 'പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്'ലെ ആദ്യ ഗാനം കാര്‍ട്ടൂണ്‍ വീഡിയോയായി പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Friday Oct 27, 2017

കൊച്ചി > ജയസൂര്യ ചിത്രം 'പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്'ലെ  ആദ്യ ഗാനം റിലീസ് ചെയ്തു. 'നാല് കൊമ്പുള്ള കുഞ്ഞാന' എന്ന  ഗാനമാണ് പുറത്തിറക്കിയത്.  കാര്‍ട്ടൂണ്‍ വിഡിയോയായിട്ടാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ  മ്യൂസിക് ലേബലായ മ്യൂസിക് 24*7 ആണ് ഗാനം പുറത്തിറക്കിയത്.

ഒരു ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം വ്യൂസുകളുമായി ഗാനം ഇപ്പോള്‍ യൂട്യൂബില്‍ തരംഗമാവുകയാണ്. വിനീത് ശ്രീനിവാസനാണ് ആലാപനം. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നല്‍കിയിരിക്കുന്നു.

രഞ്ജിത്ത് ശങ്കര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തില്‍ അജു വര്‍ഗ്ഗീസ്, വിജയരാഘവന്‍, ശ്രീജിത്ത് രവി, ധര്‍മജന്‍, ഗിന്നസ് പക്രു, സുനില്‍ സുഖദ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം വിഷ്ണു നാരായണനും ചിത്രസംയോജനം വി സാജനുമാണ്. ഡ്രീംസ് എന്‍ ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്ന്  നിര്‍മിച്ചിട്ടുള്ള 'പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് ' നവംബറില്‍ തിയേറ്ററുകളില്‍ എത്തും.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top