Top
22
Tuesday, August 2017
About UsE-Paper

പി ജയചന്ദ്രന്‍ ആലപിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം പുറത്തിറക്കി

Thursday Aug 3, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ ആല്‍ബമായ 'യാഗം'ത്തില്‍ പി ജയചന്ദ്രന്‍ ആലപിച്ച ഗാനം റിലീസ് ചെയ്തു. 'ചിന്തയേഹം' എന്ന് തുടങ്ങുന്ന ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് ഷൈനു ആര്‍ എസ് ആണ്. സന്തോഷ് വര്‍മ്മ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. രൂപാ രേവതിയാണ് വയലിന്‍ വായിച്ചിരിക്കുന്നത്.

ആല്‍ബത്തില്‍ ഷൈനു ആര്‍ എസ് സംഗീതം പകര്‍ന്ന ഒമ്പതു ഗാനങ്ങളാണുള്ളത്. പി ജയചന്ദ്രന്‍, സുജാത മോഹന്‍, എം ജി ശ്രീകുമാര്‍, ശ്രീനിവാസ്, പാലക്കാട് ശ്രീരാം, അഭ്രദിത ബാനര്‍ജ്ജി, ജോബ് കുര്യന്‍, ഗൗരി ലക്ഷ്മി, ഷൈനു ആര്‍ എസ്  തുടങ്ങിയ ഗായകര്‍ ഈ ആല്‍ബത്തില്‍ ഒരുമിക്കുന്നു. പൂവച്ചല്‍ ഖാദര്‍, സന്തോഷ് വര്‍മ്മ, റവ. ഡി ജെ അജിത് കുമാര്‍, രാജു ചേന്നാട്, ശ്രീപാര്‍വ്വതി, അനൂപ് മുകുന്ദന്‍, പുഷ്പ ജയന്‍ എന്നിവരാണ് ഗാനങ്ങള്‍ക്കു വരികള്‍ രചിച്ചിരിക്കുന്നത്. അമ്മ മീഡിയ നിര്‍മിച്ച ഈ ആല്‍ബത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍ മ്യൂസിക്24*7നാണ്.