Top
17
Sunday, December 2017
About UsE-Paper
ജയസൂര്യയും നെടുമുടി വേണുവും പാടുന്നു

പാവാടയിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു

Wednesday Dec 23, 2015
വെബ് ഡെസ്‌ക്‌

കൊച്ചി >  പൃഥ്വിരാജ് നായകനാകുന്ന ‘പാവാട’യുടെ ഗാനങ്ങള്‍ റിലീസ് ചെയ്തു. ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത് എബി ടോം സിറിയക്ക് ആണ്. ജയസൂര്യ, കെ ജി രഞ്ജിത്ത്, നെടുമുടി വേണു എന്നിവര്‍ ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഗാനരചന ഹരിനാരായണന്‍ ബി കെയുടെതാണ്.  മ്യൂസിക് ലേബല്‍ ആയ ങ്വൌശസ247 ആണ് ഗാനങ്ങള്‍ റിലീസ് ചെയ്തത്.

ജി മാര്‍ത്താണ്ഡന്‍ സംവിധാനം നിര്‍വഹിച്ച ‘പാവാട’യുടെ കഥ ഒരുക്കിയിരിക്കുന്നത് ബിപിന്‍ ചന്ദ്രനും ഷിബിന്‍ ഫ്രാന്‍സിസുമാണ്. പൃഥ്വിരാജ്,  മിയ, അനൂപ് മേനോന്‍, നെടുമുടി വേണു, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഡിറ്റിംഗ് ജോണ്‍ കുട്ടിയും ഛായാഗ്രഹണം പ്രദീപ് നായരുമാണ്.  മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മ്മിച്ച ഈ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനി പ്രദര്‍ശത്തിനെത്തിക്കുന്നു.

ഗാനങ്ങള്‍ ഇവയാണ്:–
1. കുരുത്തക്കേടിന്റെ കൂടാണേ
പാടിയത്: ജയസൂര്യ
ഗാനരചന: ഹരിനാരായണന്‍ബി കെ
സംഗീതം: എബി ടോം സിറിയക്ക്

2. പാവം പാവാട
പാടിയത്: കെ ജി രഞ്ജിത്ത്
ഗാനരചന: ഹരിനാരായണന്‍ ബി കെ
സംഗീതം: എബി ടോം സിറിയക്ക്

3. ഇഹലോകജീവിതം
പാടിയത്: നെടുമുടി വേണു 
സംഗീതം: എബി ടോം സിറിയക്ക്.

Related News

കൂടുതൽ വാർത്തകൾ »