18 November Sunday

'എന്താ ജോണ്‍സാ കള്ളില്ലേ, കല്ലുമ്മക്കായില്ലേ...'; ഗായകനായി വീണ്ടും മമ്മൂട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Apr 26, 2018

കൊച്ചി > ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം  ഗായകനായി വീണ്ടും മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടിയെ നായകനാക്കി ജോയ് മാത്യു തിരക്കഥ രചിച്ച്   ഗിരീഷ് ദാമോദര്‍ സംവിധാനം    ചെയ്യുന്ന  ചിത്രം അങ്കിളില്‍ മമ്മൂട്ടി പാടിയ ഗാനമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. 'എന്താ ജോണ്‍സാ കള്ളില്ലെ, കല്ലുമ്മക്കായില്ലേ' എന്ന നാടന്‍പാട്ടാണ് ചിത്രത്തിനായി മമ്മൂട്ടി പാടിയത്.

ബിജിബാല്‍ ഈണം പകര്‍ന്നിരിക്കുന്ന ഗാനം, സ്റ്റുഡിയോയില്‍ മമ്മൂട്ടി പാടുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. സ്റ്റുഡിയോയില്‍ ജോയ് മാത്യു, സിദ്ധീഖ്, ബിജിബാല്‍ എന്നിവര്‍  മെഗാസ്റ്റാറിന് പിന്തുണയുമായുണ്ട്. 2012ല്‍ പുറത്തിറങ്ങിയ 'ജവാന്‍ ഓഫ് വെള്ളിമല' എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു മമ്മൂട്ടി അവസാനമായി പാടിയത്. ഈ ഗാനത്തിന്റെ സംഗീതസംവിധാനവും ബിജിപാല്‍ ആയിരുന്നു.

നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. കുടുംബ പാശ്ചാതലത്തിലൊരുങ്ങുന്ന ചിത്രം 'മൈ ഡാഡ്‌സ് ഫ്രണ്ട്' എന്ന ടാഗ് ലൈനോടെയാണ് പുറത്തിറങ്ങുന്നത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top