12 December Wednesday

ധനുഷ് - സായ്‌പല്ലവി ചിത്രം മാരി 2 വിലെ ആദ്യ ഗാനം പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 28, 2018

കൊച്ചി > പ്രേക്ഷകര്‍  ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം  മാരി 2 വിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തു വിട്ടു. യുവന്‍ ശങ്കര്‍രാജ ഈണം നല്‍കിയ ഗാനം ധനുഷും ധീയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പ്രഭുദേവയാണ്.

ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍  മലയാളി താരം  ടോവിനോ തോമസ് ചിത്രത്തില്‍ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാര്‍, റോബോ ശങ്കര്‍, കൃഷ്ണ, വിദ്യ പ്രദീപ്, കല്ലോരി വിനോദ് എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ധനുഷിന്റ നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഡിസംബറില്‍ ചിത്രം തീയേറ്ററുകളിലെത്തും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top