17 December Monday

മലയാള നാടിന്റെ നന്മയുമായി 'കേരള പി.ഒ'; ആസ്‌ട്രേലിയയില്‍ നിന്നും സംഗീത വിസ്‌മയം

എബി പൊയ്‌‌‌‌‌ക്കാട്ടില്‍Updated: Wednesday Nov 21, 2018

മെല്‍ബണ്‍ > മലയാള നാടിന്റെ സ്‌നേഹവും കരുതലും വിളിച്ചോതുന്ന സംഗീത ആല്‍ബം 'കേരള പി.ഒ' ശ്രദ്ധേയമാകുന്നു. കഴിഞ്ഞ നവംബര്‍ 16 ആണ് ആല്‍ബം യൂട്യൂബില്‍ റിലീസ് ചെയ്തത്. മനോഹരമായ മൂന്ന് പാട്ടുകളും  കൂടുതല്‍ ഗംഭീരമാക്കുന്ന ദൃശ്യങ്ങളും ചേര്‍ന്ന ഈ മ്യൂസിക്കല്‍ ഫെനോമേനോന്‍ വീഡിയോ ഇതിനോടകം തന്നെ  ഒരുലക്ഷത്തിലേറെ ആളുകള്‍ കണ്ടുകഴിഞ്ഞു. 

ഒരു വിദേശ വനിതയ്‌‌‌ക്ക് കേരളത്തോടുള്ള അടുപ്പവും മലയാളിയായ തന്റെ ഭര്‍ത്താവിന്റെ അമ്മയുമായുള്ള മാതൃബന്ധവുമാണ് കഥാതന്തു, 22 മിനിട്ടോളം നീണ്ടു നില്‍ക്കുന്ന കേരള പി.ഓ ഇന്ത്യ, അമേരിക്ക, ഉക്രൈന്‍ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് പി.ഓ ഷൂട്ട് ചെയ്തിരിക്കുന്നത്.

അരുണ്‍ മോഹന്‍ സംവിധാനവും ഛായാഗ്രഹണവും എഡിറ്റിംഗും നടത്തിയിരിക്കുന്നു, അനുജ് ചന്ദ്രശേഖരന്‍ മ്യൂസിക്കും സ്‌കോറിങ്ങും ചെയ്തിരിക്കുന്നു. സഹോദരങ്ങളായ അഫിന്‍ മാത്യൂസും, അന്‍വിന്‍ ജോര്‍ജും, അല്‍കിന്‍ ഫിലിപ്പും ചേര്‍ന്നു ഐന്‍സ് മൂവി ഹൗസിന്റെ ബാനറില്‍ ആണ് നിര്‍മാണം.

വരികള്‍ എഴുതിയിരിക്കുന്നത് അജീഷ് ദാസനാണ്. സൗണ്ട് മിക്‌സിങ് ജിതിന്‍ ജോസഫ്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സാവിത്രി ശ്രീധരനാണ് ശബ്ദം നല്‍കിയിരിക്കുന്നത്.

ക്രിസ്റ്റിന ശുബൈല്‍ക ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഉക്രൈന്‍ ആണ് ക്രിസ്റ്റീനയുടെ സ്വന്തം രാജ്യം. സംവിധായകന്‍ അരുണ്‍ മോഹന്റെ ഭാര്യ കൂടിയായ ക്രിസ്റ്റിന ഒരു ഡോക്ടറും വളരെ നന്നായി മലയാളം സംസാരിക്കുന്ന ആളുമാണ്.

മൂന്ന് വര്‍ഷങ്ങളായി പലപ്പോഴായി ഷൂട്ട് ചെയ്‌ത് വെച്ച ഫയലുകളും ആവശ്യമായ ബാക്കിഭാഗങ്ങള്‍ ഷൂട്ട് ചെയ്തുമാണ് ആല്‍ബം പൂര്‍ത്തീകരിച്ചത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top