17 July Tuesday

ഭാര്യ ശാന്തിക്ക് ബിജിപാലിന്റെ സ്‌നേഹസമ്മാനം; വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയുമൊത്ത് ആലപിച്ച ഗാനം പ്രേക്ഷകര്‍ക്ക് മുന്നില്‍

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018

കൊച്ചി > ഭാര്യ ശാന്തിക്ക് ബിജിപാലിന്റെ സ്‌നേഹസമ്മാനം. വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയുമൊത്ത് ആലപിച്ച ഗാനം ആരാധകര്‍ക്കായി പങ്കുവെച്ച് സംഗീത സംവിധായകന്‍ ബിജിബാല്‍. ഉള്‍ക്കടല്‍ എന്ന ചിത്രത്തിനായി പി ജയചന്ദ്രനും സല്‍മ ജോര്‍ജ്ജും ചേര്‍ന്നാലപിച്ച 'ശരദിന്തു മലര്‍ദീപ നാളം നീട്ടി..!' എന്ന ഗാനത്തിന്റെ അണ്‍കവര്‍ വേര്‍ഷനാണ് ബിജിപാല്‍ ഫേസ്‌ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്.

ശാന്തി മരിക്കുന്നതിനു മുമ്പ് ഇരുവരും ചേര്‍ന്നാലപിച്ച ഗാനമാണിത്. ശാന്തിയുടേയും ബിജിപാലിന്റെയും ഒരുമിച്ചുള്ള ചിത്രങ്ങളുള്‍പ്പെടുത്തിക്കൊണ്ടാണ് കവര്‍ തയ്യാറാക്കിയിരിക്കുന്നത്.

'വിവാഹ വാര്‍ഷികം പ്രമാണിച്ച് ഞങ്ങളൊരു യുഗ്മഗാനം പാടി. ഞങ്ങള്‍ക്കേറ്റവും പ്രിയപ്പെട്ടത്, വൈകീട്ട് ഇടാം' എന്ന കുറിപ്പോടെ ഗാനം പോസ്റ്റ് ചെയ്യുന്ന വിവരം ബിജിബാല്‍ ഫേസ്‌ബുക്കില്‍ നേരത്തെ കുറിച്ചിരുന്നു. പിന്നാലെയാണ് ഗാനം പോസ്റ്റ് ചെയ്തത്.

അറിയപ്പെടുന്ന നര്‍ത്തകിയായിരുന്ന ശാന്തി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ്  മരണപ്പെട്ടത്. 2002 ലാണ് ബിജിപാലും ശാന്തിയും  വിവാഹിതരായത്.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top