17 July Tuesday

'പൂമര'ത്തിന് ശേഷം പുതിയ ഗാനവുമായി അജീഷ് ദാസന്‍; പാട്ട് 'ഒരു പഴയ ബോംബ് കഥ'യ്‌ക്കു വേണ്ടി

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018

കൊച്ചി > 'പൂമര'ത്തിന് ശേഷം പുതിയ ഗാനവുമായ അജീഷ് ദാസന്‍. ഷാഫി സംവിധാനം ചെയ്യുന്ന 'ഒരു പഴ ബോംബ് കഥ'യ്‌ക്കു വേണ്ടിയാണ് അജീഷ് ഗാനം എഴുതുന്നത്. തിരക്കഥാകൃത്ത് ബിബിന്‍ജോര്‍ജ് നായകനായെത്തുന്ന ചിത്രത്തിന്റെ ഗാനം ഫഹദ് ഫാസിലും നസ്രിയ നസീം ചേര്‍ന്ന് നാളെ ഫേസ്‌ബുക്കില്‍ റിലീസ് ചെയ്യും.

കാളിദാസ് ജയറാം നായകനായെത്തിയ 'പൂമര'ത്തിന് വേണ്ടി അജീഷ് ദാസന്‍ മൂന്ന് ഗാനങ്ങളാണ് ഒരുക്കിയിരുന്നത്. 'കടവത്തൊരു തോണിയിരിപ്പൂ', 'ഇനി ഒരു കാലത്തെ', 'നേരമായി', എന്നിവയായിരുന്നു ഗാനങ്ങള്‍. ഗാനങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

ബിബിന്‍ ജോര്‍ജ്, ഹരീഷ് കണാരന്‍, പ്രായഗ മാര്‍ട്ടിന്‍ എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്ന ചിത്രമാണ് ഒരു പഴയ ബോംബ് കഥ.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top