ജില്ലാപഞ്ചായത്ത്: തലസ്ഥാനവും തൃശൂരും പിടിച്ചെടുത്തു

Sunday Nov 8, 2015

തിരുവനന്തപുരം > സംസ്ഥാനത്തെ 14 ജില്ലാപഞ്ചായത്തുകളില്‍ ഏട്ടെണ്ണത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് മുന്നിലെത്തി. യുഡിഎഫ് ആറു ജില്ലയില്‍ ഒതുങ്ങി. തിരുവനന്തപുരം, തൃശൂര്‍ ജില്ലാപഞ്ചായത്തുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ കാസര്‍കോട്ട് ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് എന്നിവിടങ്ങളിലാണ് യുഡിഎഫ് മുന്നില്‍. നിലവില്‍ എട്ട് ജില്ലയില്‍ യുഡിഎഫ് ഭരണസമിതികളുണ്ടായിരുന്നു. കാസര്‍കോട്ട് എല്‍ഡിഎഫ് ഏഴും യുഡിഎഫ് എട്ടും ഡിവിഷനില്‍ ജയിച്ചു. ബിജെപിക്കാണ് രണ്ട് ഡിവിഷന്‍.


തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2015
വാർത്തകൾ
അവലോകനം