Top
25
Tuesday, July 2017
About UsE-Paper

സ്വൈപ് ടെക്നോളജീസ് എലൈറ്റ് സ്റ്റാര്‍ മൊബൈല്‍

Tuesday May 16, 2017
വെബ് ഡെസ്‌ക്‌

കൊച്ചി> സ്വൈപ് മൊബൈല്‍ പുതിയ മോഡലുകള്‍ അവതരിപ്പിച്ചു. എലൈറ്റ് സ്റ്റാറിന്റെ പുതിയ പതിപ്പുകളാണ് പുറത്തിറക്കിയത്. ഫ്ളിപ്പ് കാര്‍ട്ടിലൂടെമാത്രമാണ് വിതരണം.  8 ജിബി ഫോണ്‍ 3699രൂപയ്ക്കും 16 ജിബി 3999രൂപയ്ക്കുമാണ് ലഭ്യമാകുന്നത്. കറുപ്പ്, വെളുപ്പ്,  ഗോള്‍ഡ്  നിറങ്ങളാണുള്ളത്്. സാധാരണക്കാര്‍ക്കും പുതുതായി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ചുതുടങ്ങിയവര്‍ക്കും  കൈകാര്യംചെയ്യാന്‍ പറ്റുന്ന രീതിയിലാണിവ.

ആന്‍ഡ്രോയിഡ് 6.0 മാഷ്മലോ, ഇന്‍ഡസ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 5 മെഗാ പിക്സല്‍ പിന്‍ കാമറയും 1.3 മെഗാ പിക്സല്‍ മുന്‍ ക്യാമറയും ഫോണിലുണ്ട്.  ഇന്ത്യന്‍ഭാഷകള്‍ കൈകാര്യം ചെയ്യാനുതകുന്ന തരത്തിലാണ് ഫോണ്‍ ഡിസൈന്‍ചെയ്തിരിക്കുന്നത്.