21 November Wednesday

ഗാനാസ്വാദകരെ, ഫേസ്‌‌‌‌ബുക്കുള്ളപ്പോൾ ആപ്പിൽപ്പെടണോ

വെബ് ഡെസ്‌ക്‌Updated: Monday Oct 29, 2018

വീട്ടിൽ സ്വർണം വച്ചിട്ടെന്തിനാ .... നാട്ടിൽത്തേടി നടപ്പൂ എന്ന‌് പറയുന്നതുപോലെയാണ‌് സകലപാട്ടുകാരോടും മൂളിപ്പാട്ടുകാരോടും ഗാനാസ്വാദകരോടും ഇപ്പോൾ ഫേസ്‌‌‌‌ബുക്കിന‌് പറയാനുള്ളത‌്. സമ്യൂളും ടിക‌് ടോക്കുമൊക്കെ ഡൗൺലോഡ‌് ചെയ‌്ത‌് വെറുതെ എംബി കളയേണ്ടെന്നും ഇനി നിങ്ങളുടെ ഉള്ളിലെ സംഗീത്തെയും ഇഷ്ടപ്പെട്ട ഗാനങ്ങളെയും ഫേസ്‌‌‌‌ബുക്ക‌് ആകർഷകമായ രീതിയിൽ പങ്കുവയ്ക്കാനാകുമെന്നാണ‌് എഫ‌്ബി അധികൃതർ പറയുന്നത‌്. പ്രൊഫൈലിൽ പാട്ടുകൾ ചേർക്കാനുള്ള പുതിയ ഫീച്ചർ  ഉടനെത്തും. ഇതിലൂടെ പുതിയ സംഗീതവിഭാഗത്തിലേക്ക് ഗാനങ്ങൾ ചേർക്കാം.

നിങ്ങൾക്കിഷ്ടമുള്ള ഗാനമാണെങ്കിൽ ആപാട്ടിനൊപ്പം ഗാനരചയിതാവിനെയും ട്രാക്കും പ്രദർശിപ്പിക്കാനുമാകും. ഇതിനായി ഫേസ്‌‌‌ബുക്ക് ക്യാമറയിൽനിന്നോ അല്ലെങ്കിൽ ക്യാമറ റോളിൽനിന്നോ ഫോട്ടോ അല്ലെങ്കിൽ വീഡിയോ എടുക്കുകയോ ചെയ‌്ത‌്  മ്യൂസിക് സ്റ്റിക്കർ തെരഞ്ഞെടുക്കണം. പിന്നീട‌് നിങ്ങൾ ചേർക്കാനാഗ്രഹിക്കുന്ന ഗാനത്തിനായി തെരയാം. അതുപോലെ സ്‌റ്റോറിയിലേക്ക് ചേർക്കാൻ ആഗ്രഹിക്കുന്ന ഭാഗവും തെരഞ്ഞെടുക്കാം. കൂടാതെ, നിങ്ങൾക്ക് കലാകാരനെയും ഗാനത്തിന്റെ പേരും ഷെയർ ചെയ്യാനുമാകും.


പ്രധാന വാർത്തകൾ
Top