കൊച്ചി > സ്മാര്‍ട്ട് ഫോണ്ലോകത്തെ ജനപ്രിയ ഹാന്‍ഡ്സെറ്റായ ഹുവായി ഹോണര്‍ 6, ഹോണര്‍ 4 എക്സ് വിപണിയിലെത്തി. ഉപയോക്താക്കള്‍ കാത്തിരുന്ന ഈ മോഡലുകളുടെ സവിശേഷതകളും ഡിസൈനും വളരെ ആകര്‍ഷണീയമാണ്. 3 ജിബി റാം സംവിധാനംചെയ്തിട്ടുള്ള ഹോണര്‍ 6ന് ഒക്ടോകോര്‍ പ്രോസസറും 13എംപി പിന്‍ക്യാമറയും 5 എംപി സെക്കന്‍ഡറിയും 3100 എംഎച്ച് ബാറ്ററിയുടെ കരുത്തും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആന്‍ഡ്രോയ്ഡ് ലോലിപോപ്പായ ഹോണര്‍ 6ന്റെ വില 14,999 രൂപയാണ്. ഹോണര്‍ 4എക്സിന്റെ പ്രധാന സവിശേഷതകള്‍ 5.5 ഐപിഎസ് എല്‍ഇഡി ഡിസ്പ്ളേയും 1.2 ജിഗാഹെഡ്സ് ക്വാഡ്കോര്‍ പ്രോസസറും 13 എംപി റിയറും 5 എംപി സെക്കന്‍ഡറിയുള്ള ക്യാമറ, 3000 എംഎച്ചിന്റെ കരുത്തുറ്റ ബാറ്ററി എന്നിവയാണ്. ഹോണര്‍ 4 എക്സിന് 9999 രൂപയാണ് വില. ഈ മോഡലുകള്‍ കേരളത്തിലെ പ്രമുഖ റീട്ടെയില്‍ ഔട്ട്ലെറ്റുകളില് ലഭ്യമാണ്.