Top
17
Sunday, December 2017
About UsE-Paper

ജിയോണിയുടെ സ്മാര്‍ട്ട്ഫോണ്‍ പയനിയര്‍ പി ഫൈവ് എല്‍ വിപണിയില്‍

Tuesday Apr 19, 2016
വെബ് ഡെസ്‌ക്‌

കൊച്ചി > പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ജിയോണിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ജിയോണി പി ഫൈവ് എല്‍ വിപണിയിലെത്തി. 4ജിയോട് കൂടിയ ബജറ്റ് ഫോണിന്റെ വില 8499 രൂപയാണ്.

ഗോള്‍ഡ്, ചുവപ്പ്, നീല, മഞ്ഞ, ബ്ളാക്ക് ആന്‍ഡ് വൈറ്റ് നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണ്‍ അള്‍ട്രാ ഫാസ്റ്റ് ബ്രൌസിങ് അനുഭവമാണ് നല്‍കുന്നത്.

  1.3 ജിഗാഹെര്‍ട്സ് ക്വാഡ്കോര്‍ പ്രോസസര്‍, 8 മെഗാ പിക്സല്‍ ക്യാമറ, 5 മെഗാ പിക്സല്‍ ഫ്രണ്ട് ക്യാമറ, ഓട്ടോ ഫോക്കസ് എല്‍ഇഡി ഫ്ളാഷ് എന്നിവയുള്ള ഫോണില്‍ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് പതിപ്പായ 5.1 ലോലിപോപ്പാണ്.