Top
20
Monday, November 2017
About UsE-Paper

സാംസങ് ഗാലക്സി ടാബ് എ2017

Monday Oct 16, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > സാംസങ്ങിന്റെ ഗ്യാലക്സി ടാബ് എ 2017  എല്ലാവിധ വിനോദങ്ങളും ആസ്വദിക്കാനാവുന്നവിധം എട്ട് ഇഞ്ച് ഡിസ്പ്ളേ, ദിവസംമുഴുവന്‍ നീണ്ടുനില്‍ക്കുന്ന ബാറ്ററിശേഷി എന്നീ പ്രത്യേകതകളുള്ളതാണ്. പകല്‍വെളിച്ചത്തിലും മികച്ച ദൃശ്യാനുഭവം പ്രദാനംചെയ്യുന്ന എട്ട് ഇഞ്ച് 480 ബ്രൈറ്റ് ഡിസ്പ്ളേയാണ് ഗ്യാലക്സി ടാബ് എയിലുള്ളത്.

തുടര്‍ച്ചയായി വീഡിയോ പ്ളേചെയ്താലും 14 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്. ഏത് ആപ്പും ഒറ്റ സ്വൈപ്പിലൂടെ ലഭിക്കുന്ന ബിക്സിബി ഹോം ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ കിഡ്സ് മോഡ് എന്ന ഡിജിറ്റല്‍ പ്ളേഗ്രൌണ്ടുമുണ്ട്. കൈയില്‍ പിടിക്കാന്‍ സൌകര്യപ്രദമായ രീതിയില്‍ ഫോണിന്റെ അരികുകള്‍ മൃദുവാണ്. മെറ്റല്‍ ബ്ളാക് ഫോണിന് പ്രീമിയം ലുക് നല്‍കുന്നു.

1.4 ജിഎച്ച് ക്വാഡ് കോര്‍ ക്വാല്‍കോം പ്രോസസര്‍, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി (മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബിവരെ വികസിപ്പിക്കാം) എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. ആന്‍ഡ്രോയ്ഡ് നുഗട്ടിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. എല്‍ഇഡി ഫ്ളാഷോടുകൂടിയ എട്ട് എംപി പിന്‍ക്യാമറയ്ക്കു പുറമെ അഞ്ച് എംപിയാണ് മുന്‍ക്യാമറ. 17,990 രൂപയാണ് വില.