22 September Saturday

പാനസോണിക്കിന്റെ ടി 44, ടി 30 സ്മാര്‍ട്ട് ഫോണുകള്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 16, 2016

കൊച്ചി > സാങ്കേതികവിദ്യാ രംഗത്തെ മുന്‍നിരക്കാരായ പാനസോണിക് ഇന്ത്യ ചെറുകിട പട്ടണങ്ങളെ ലക്ഷ്യമിട്ട് ടി44, ടി30 എന്നീ രണ്ട് പുതിയ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലിറക്കി.

ആന്‍ഡ്രോയ്ഡ് 6.0 ഓപ്പറേറ്റിങ് സിസ്റ്റവുമായി 2400 എംഎഎച്ച് ബാറ്ററിയാണ് ടി44ല്‍ ഉള്ളത്. രണ്ടു ഫോണും നാലിഞ്ച് ഡിസ്പ്ളേയുമായാണ് എത്തുന്നത്. 1.3 ഗിഗാ ഹെര്‍ട്സ് ക്വാഡ് കോര്‍ പ്രോസസറും അഞ്ച് എംപി പിന്‍ക്യാമറയും രണ്ട് എംപി ശേഷിയുള്ള മുന്നിലെ ക്യാമറയും ഇരു ഫോണുകളുടെയും സവിശേഷതയാണ്. ടി44ന് 4,290 രൂപയും ടി30ന് 3,290 രൂപയുമാണ് വില.

പ്രധാന വാർത്തകൾ
Top