18 November Sunday

ഗ്യാലക്സി എ8+ വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Monday Jan 15, 2018

സാംസങ്ങിന്റെ പുതിയ സ്മാര്‍ട്ട് ഫോണായ ഗ്യാലക്സി എ8+ വിപണിയില്‍. മികച്ച സ്റ്റൈലും ആകര്‍ഷകമായ ഡിസൈനുമായാണ് ഗ്യാലക്സി എ8+ എത്തുന്നത്.
ആറ് ജിബിയാണ് ഫോണിന്റെ റാം. 64 ജിബി ഇന്റേണല്‍ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബിവരെ വര്‍ധിപ്പിക്കാം. ഗ്യാലക്സി എ8+ലൂടെ കമ്പനി ആദ്യമായി രണ്ടു മുന്‍ക്യാമറകള്‍ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇതോടൊപ്പം ഇന്‍ഫിനിറ്റി ഡിസ്പ്ളേയും ആകര്‍ഷകമായ വിലയും സമ്മേളിക്കു ന്നതാണ് പുതിയ ഫോണെന്ന് കമ്പനി അറിയിച്ചു. 

കേര്‍വ്ഡ് ഗ്ളാസ് ഡിസ്പ്ളേയാണ് ഫോണി ലുള്ളത്. മെറ്റല്‍ ഫ്രെയിമും അരികിലെ വള വുകളും ഫോണിനെ സുരക്ഷി തമായി കൈകാര്യം ചെയ്യാന്‍ സഹായി ക്കുന്നു. മുന്‍ക്യാ മറകള്‍ 16 എംപി, എട്ട് എംപി മെഗാപിക്സലാണ്. മികച്ച സെല്‍ഫി അനുഭവം ഇത്  നല്‍കുന്നു. ഓള്‍വേയ്സ് ഓണ്‍ ഡിസ്പ്ളേ, ബിക്സ്ബി സംവിധാനങ്ങളും ഉണ്ട്. ഇത് ഉപയോക്താക്കള്‍ക്ക് പെട്ടെന്ന് ഫോണിലുള്ള വിവരങ്ങള്‍ എടുക്കു ന്നതിന് സഹായിക്കും. ബ്ളാക്, ഗോള്‍ഡ് എന്നീ നിറങ്ങളാണുള്ളത്. 32,990 രൂപയാണ് വില.

പ്രധാന വാർത്തകൾ
Top