26 September Wednesday

ഹോണറിന്റെ 7 എക്സ് 32 ജിബി അവതരിപ്പിച്ചു ; വില 12,999

വെബ് ഡെസ്‌ക്‌Updated: Tuesday Dec 12, 2017

ഹോണറിന്റെ പതാകവാഹക ഹോണര്‍ എക്സ് പരമ്പരയില്‍  സമ്പൂര്‍ണ സ്ക്രീന്‍ ദൃശ്യാനുഭവവുമായി പുതിയ 7 എക്സ് 32 ജിബി അവതരിപ്പിച്ചു. 32 ജിബി 12,999 രൂപയ്ക്കും 64 ജിബി 15,999 രൂപയ്ക്കും ലഭ്യമാണ്്. ഹോണര്‍ ഫുള്‍വ്യൂ ഡിസ്പ്ളേ എന്ന സവിശേഷത അവതരിപ്പിക്കുന്ന ആദ്യ സ്മാര്‍ട്ട്ഫോണാണ് ഹോണര്‍ 7 എക്സ്.

ഒരുവശത്തുനിന്ന് മറ്റേവശംവരെ 5.93 ഇഞ്ച്, ബെസെല്‍ലെസ് സ്ക്രീന്‍ രൂപകല്‍പ്പന എന്നിവയെല്ലാം ഇതിന്റെ വലുപ്പവും ഡിസ്പ്ളേയും തമ്മില്‍ ഉയര്‍ന്ന അനുപാതം ലഭ്യമാക്കും. ഈ ഫോണിന് 16 എംപി ഇരട്ടലെന്‍സ്, 2 എംപി പിന്‍ക്യാമറ എന്നിവയാണുള്ളത്. ഡിഎസ്എല്‍ആര്‍ നിലവാരത്തില്‍ ചിത്രങ്ങള്‍ പകര്‍ത്താനാവുംവിധം വലിയ അപാര്‍ച്ചര്‍, സെല്‍ഫി പ്രേമികള്‍ക്കായുള്ള സവിശേഷതകള്‍ എന്നിവയെല്ലാം ഇതിനെ  മികവുറ്റതാക്കുന്നു.

ഒക്ടല്‍ കോര്‍ കിന്‍ 659, ഗ്രാഫിക് പ്രോസസിങ് യൂണിറ്റ് എന്നിവയെല്ലാം ഹോണര്‍ 7 എക്സിലുണ്ട് 4 ജിബി റാം, 256 ജിബി വരെ ഉപയോഗിക്കാവുന്ന മൈക്രോ എസ്്ഡി കാര്‍ഡ്, ഒരുദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന 3340 എംഎഎച്ച് ബാറ്ററി എന്നിവയെല്ലാം ഹോണര്‍ 7 എക്സിന്റെ സവിശേഷതകളാണ്്.

പ്രധാന വാർത്തകൾ
Top