16 November Friday

മോട്ടോ ജി പ്ളേ സ്മാര്‍ട്ട് ഫോണ്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 11, 2016

കൊച്ചി > മികച്ച സ്മാര്‍ട്ട് ഫോണ്‍ സവിശേഷതകളോടെ രൂപകല്‍പ്പനചെയ്ത മോട്ടോ ജി പ്ളേ വിപണിയില്‍. വില 8999 രൂപ. 

എട്ട് എംപി ക്യാമറയുമായി വ്യക്തമായ ചിത്രങ്ങള്‍, മികച്ച സെല്‍ഫികള്‍ സമ്മാനിക്കുന്ന അഞ്ച് എംപി മുന്‍ക്യാമറ. ശക്തമായ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 410 പ്രൊസസര്‍, ക്വാഡ് കോര്‍ സിപിയു എന്നിവയുമായി മോട്ടോ ജി പ്ളേ നല്‍കുന്നത് വേഗമാര്‍ന്ന പ്രകടനമാണ്.

4ജി എല്‍ടിഇ സ്പീഡുകളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സുഗമമായ സ്ട്രീമിങ്ങും ബ്രൌസിങ്ങും മോട്ടോ ജി പ്ളേയുടെ സവിശേഷതകളാണ്. 2800 എംഎഎച്ച് ബാറ്ററിയാണുള്ളത്. ദ്രാവകങ്ങളില്‍നിന്നും മറ്റും സംരക്ഷണം നല്‍കാന്‍ നാനോ കോട്ടിങ്ങുമായാണ് മോട്ടോ ജി പ്ളേ വിപണിയില്‍ എത്തിയിരിക്കുന്നത്.

പ്രധാന വാർത്തകൾ
Top