Top
11
Monday, December 2017
About UsE-Paper

ഹോണര്‍ 9 ഐ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു

Monday Oct 9, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > ഹൂവായിയുടെ ഡിജിറ്റല്‍ ബ്രാന്‍ഡായ ഹോണര്‍ 9 ഐ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു. ഈ പുതിയ പ്രീമിയം  സ്മാര്‍ട്ട് ഫോണ്‍ ശക്തമായ നാല് ക്യാമറാ സെറ്റപ്പ്, കൂടുതല്‍ വ്യക്തതയുള്ള ഫുള്‍ വ്യൂ എഫ്എച്ച്ഡി പ്ളസ് ഡിസ്പ്ളേ, കനംകുറഞ്ഞ മികച്ച രൂപകല്‍പ്പന എന്നിവയോടുകൂടിയാണ് അവതരിപ്പിക്കുന്നത്. 

യുവ ഉപയോക്താക്കളെ സ്വാധീനിക്കുകയാണ് ലക്ഷ്യം.  ഫ്ളിപ്കാര്‍ട്ടില്‍ ലഭിക്കുന്ന ഹോണര്‍ 9 ഐക്ക് പ്ളാറ്റിനം ഗോള്‍ഡ്, മിഡ്നൈറ്റ് ബ്ളാക്ക്, നേവി ബ്ളൂ എന്നീ മൂന്നു നിറങ്ങളുണ്ട്. 17,999 രൂപയാണ് വില.