Top
18
Friday, August 2017
About UsE-Paper

അസൂസിന്റെ സെന്‍ഫോണ്‍ ലൈവ്

Tuesday Jun 6, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളായ അസൂസ് സെന്‍ഫോണ്‍ ലൈവ് എന്ന പേരില്‍ ബ്യൂട്ടി ലൈവ് ആപ് സഹിതമുള്ള ആദ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലിറക്കി. ഗ്ളാമര്‍ നിറഞ്ഞ ലൈവ് ചിത്രങ്ങള്‍ പങ്കുവയ്ക്കാം എന്നതാണ് പ്രത്യേകത.

മൊബൈല്‍ സ്ട്രീമിങ്ങിന് അനുയോജ്യമായ രീതിയില്‍ മുന്‍ ക്യാമറയും 200 ശതമാനം പ്രകാശക്ഷമതയും സോഫ്റ്റ്ലൈറ്റ് എല്‍ഇഡി ഫ്ളാഷും ഈ പുതിയ സ്മാര്‍ട്ട് ഫോണിലുണ്ട്. സെല്‍ഫി വീഡിയോ എടുക്കാന്‍ സാധിക്കും. പശ്ചാത്തലത്തിലെ ശബ്ദം കുറയ്ക്കുന്നതിനും സംസാരശബ്ദം പിടിച്ചെടുക്കുന്നതിനുമായി അഞ്ച് മാഗ്നെറ്റ് സ്പീക്കര്‍  പ്രത്യേകതയാണ്.

മുന്‍-പിന്‍ ക്യാമറയിലും ബ്യൂട്ടിലൈവ് പ്രവര്‍ത്തിക്കും. 13 എംപി പിന്‍ക്യാമറ ഫോണിന്റെ പ്രത്യേകതയാണ്.
നേവി ബ്ളാക്ക്, റോസ് പിങ്ക്, ഷിമ്മര്‍ ഗോള്‍ഡ് എന്നീ നിറങ്ങളുണ്ട്. 9999 രൂപയാണ് വില.