19 November Monday

പാനസോണിക് ബിരിയാണി മേക്കര്‍

വെബ് ഡെസ്‌ക്‌Updated: Monday Jul 7, 2014

കൊച്ചി: പ്രമുഖ ജാപ്പനീസ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് വമ്പന്മാരായ പാനസോണിക് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. ബിരിയാണി മേക്കര്‍, ട്രു ഫൈവ് ജാര്‍ മിക്സര്‍ ഗ്രൈന്‍ഡര്‍, ഡബിള്‍ ചട്ണി ജാര്‍, പുതിയ സ്പെക്ട്ര റേഞ്ച് ഓട്ടോമാറ്റിക് കുക്കറുകള്‍ എന്നിവയ്ക്കു പുറമെ പാനസോണിക് എലിഗന്റ് ബ്ലാക്ക് മിക്സര്‍ ഗ്രൈന്‍ഡറും പുറത്തിറക്കി. ഇതില്‍ രണ്ടുകിലോ അരി പാകംചെയ്യാവുന്ന ഇലക്ട്രിക് റൈസ് കുക്കര്‍ ബിരിയാണി ഉണ്ടാക്കാന്‍ സവിശേഷമാണ്. ഉയര്‍ന്ന ചൂട് കിട്ടുന്നതിനായി ഡബിള്‍ ഹീറ്റിങ് കോയിലും സാധാരണ ചൂടിനായി 1.5 എംഎം പാനുമാണ് ഇതിലുള്ളത്. അധികസമയം ചെലവഴിക്കാതെ ഭക്ഷണം തയ്യാറാക്കാന്‍ കീപ് വാം ആന്‍ഡ് ഓട്ടോമാറ്റിക് കുക്കിങ് സവിശേഷത ഇതിനുണ്ട്. മിക്സര്‍ ഗ്രൈന്‍ഡര്‍ മിക്സിയുടെ എല്ലാതരം ആവശ്യങ്ങളും നിറവേറ്റും. ഉപയോക്താക്കളുടെ ആവശ്യങ്ങളും മുന്‍ഗണനകളും മനസ്സിലാക്കിയാണ് പാനസോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് വക്താക്കള്‍ പറഞ്ഞു.

പ്രധാന വാർത്തകൾ
Top