20 August Monday

ഹോണർ 7എ, 7സി വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 27, 2018

 ഹുവായുടെ   ഹോണർ  ഏറ്റവും താങ്ങാവുന്ന നിരക്കിലുള്ള ഡ്യുവൽ ലെൻസ് ക്യാമറകളായ 7എ, 7സി എന്നിവ പുറത്തിറക്കി. ഡ്യുവൽ ലെൻസ് ക്യാമറാ സെറ്റപ്പ്, മിനുസമേറിയ ഡിസൈൻ, ഫുൾ വ്യൂ ഡിസ്‌പ്ലേ, ഫേസ് അൺലോക്ക് എന്നിവയുള്ളതാണ‌് പുതിയ ഫോൺ. ഈ മാസം 29ന് പകൽ 12 മുതൽ 7എ ഫ്‌ളിപ്പ്കാർട്ടിലും 31 ന് പകൽ 12 മുതൽ 7സി ആമസോണിലും ലഭ്യമാകും.യുവാക്കളിൽ ശ്രദ്ധയൂന്നി പുറത്തിറക്കിയ 7എ, 7സി എന്നിവയ‌്ക്ക‌് ഏറ്റവും മികച്ച ഡിസൈനും ഏറ്റവും ശക്തിയേറിയ ഡ്യുവൽ ക്യാമറകളുമാണുള്ളത‌്.

ഹോണർ 7എ, 7സി  13+2എംപി  ഡ്യുവൽ ലെൻസ് ക്യാമറ, ഫേസ് അൺലോക്ക്, വളരെ വേഗത്തിലുള്ള വിരലടയാള സെൻസർ ഉപയോക്താക്കൾക്ക് ഒരു മികച്ച സ്മാർട്ട്‌ഫോൺ അനുഭവം നൽകുന്നു. 18:9 ഫുൾ ഡിസ്‌പ്ലേയും 300 എംഎഎച്ച‌് ബാറ്ററിയും ഈ ക്ലാസിലെ ഏറ്റവും മികച്ച ‌ഹാർഡ‌്‌വെയറും സോഫ‌്റ്റ‌്‌വെയറുമാണ‌്  ഇതിനുള്ളത്. ഹോണർ 7എ യും 7സിയും യഥാക്രമം 8999 രൂപ, 9999 രൂപ മുതൽ ലഭ്യമാണ്. രണ്ട് ഫോണുകളും കറുപ്പ്, നീല, ഗോൾഡ് നിറങ്ങളിൽ ലഭ്യമാണ്.
 

പ്രധാന വാർത്തകൾ
Top