19 December Wednesday

യുവ വനിതാ സംരംഭകത്വ പുരസ്‌കാരം ഗീതു ശിവകുമാറിന്

വെബ് ഡെസ്‌ക്‌Updated: Saturday Dec 8, 2018

തിരുവനന്തപുരം >  ഈ വര്‍ഷത്തെ ഇന്നോവേഷന്‍ എക്‌സ്‌പെഡിഷന്റെ മികച്ച വനിതാ സംരംഭകക്കുള്ള പുരസ്‌കാരത്തിന് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ കമ്പനി സിഇഒ ഗീതു ശിവകുമാര്‍ അര്‍ഹയായി. തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങ് കോളേജില്‍ നടന്ന ചടങ്ങില്‍ ശശി തരൂര്‍ എം പി അവാര്‍ഡ് സമ്മാനിച്ചു. ബിഗ് എഫ്എമുമായി സഹകരിച്ചാണ് മികച്ച യുവ വനിതാ സംരഭകയെ കണ്ടെത്തിയത്.

ഇരുപത്തി മൂന്നാം വയസ്സില്‍ പേസ് ഹൈട്ടക് എന്ന പേരില്‍ സര്‍വീസ് സെക്ടറില്‍ സ്വന്തമായി കമ്പനി തുടങ്ങിയ ഗീതു ശ്രദ്ധേയയായിരുന്നു. നിലവില്‍ മലേഷ്യ, ശ്രീലങ്ക, ദുബായ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ വമ്പന്‍ കമ്പനികളുമായി ബിസിനസ് കരാറുകള്‍ നേടുയെടുത്ത പേസ് ഹൈട്ടക് സര്‍വീസ് സെക്ടറില്‍ വന്‍ കുതിച്ചു ചട്ടമാണ് ചുരുങ്ങിയ കാലംകൊണ്ട് സ്വന്തമാക്കിയത്.

 തിരുവനന്തപുരം ആസ്ഥാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. നേരത്തെ ഗീതുവിനെക്കുറിച്ചുള്ള വാര്‍ത്ത ദേശാഭിമാനി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നു.

 


പ്രധാന വാർത്തകൾ
Top