15 November Thursday

അസൂസ് സെന്‍ഫോണ്‍ 3 മാക്‌സ് 5.5 വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Dec 22, 2016

കൊച്ചി > അസൂസ് സെന്‍ഫോണ്‍ സീരീസിലെ പുതിയ മോഡല്‍ സെന്‍ഫോണ്‍ 3 മാക്സ് 5.5 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 64 ബിറ്റ് ഒക്ടാകോര്‍ പ്രോസസറോടുകൂടിയ സെന്‍ഫോണ്‍ 3 മാക്സ് 5.5ന് 175 ഗ്രാം ഭാരവും  8.5 മി.മി കട്ടിയുമാണുള്ളത്.

2.5ഡി കോണ്‍ട്വോര്‍ഡ് ഗ്ളാസ് ടച്ച് സ്ക്രീനും മെറ്റെല്‍-അലൂമിനിയം ബോഡി,  2.25 മി.മി സ്ക്രീന്‍, 4100 എംഎഎച്ച് ബാറ്ററി, ഓട്ടോ ഫോക്കസ്-സൂപ്പര്‍ഫാസ്റ്റ് ഫോക്കസ്, തുടങ്ങിയവയാണ് സെന്‍ഫോണ്‍ 3 മാക്സ് 5.5ന്റെ മുഖ്യാകര്‍ഷണങ്ങള്‍.  സെന്‍ഫോണ്‍ 3 മാക്സ് 5.5ന് 17,999 രൂപയും സെന്‍ഫോണ്‍ 3 മാക്സ് 5.2 വിന് 12,999 രൂപയുമാണ് വില.
 

പ്രധാന വാർത്തകൾ
Top